ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ക​റി​യി​ല്ല: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചോ​റി​നൊ​പ്പം വി​ള​മ്പി​യ​ത് മു​ള​കു​പൊ​ടി​യും എ​ണ്ണ​യും

സ്കൂ​ളി​ൽ ഉ​ച്ച​ക്ക​ഞ്ഞി​ക്കൊ​പ്പം ക​റി​ക​ൾ​ക്ക് പ​ക​ര​മാ​യി വി​ള​മ്പി​യ​തി മു​ള​കു​പൊ​ടി. തെ​ല​ങ്കാ​ന​യി​ലെ കോ​ത​പ്പ​ള്ളി ഗ്രാ​മ​ത്തി​ലെ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ചോ​റി​നൊ​പ്പം മു​ള​കു​പൊ​ടി​യും എ​ണ്ണ​യും വി​ള​മ്പു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ ഏ​ജ​ൻ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചോ​റി​നൊ​പ്പം മു​ള​കു​പൊ​ടി​യും എ​ണ്ണ​യും വി​ള​മ്പി​യ​ത്. മു​ള​കു​പൊ​ടി ചേ​ർ​ത്ത ചോ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​ല മാ​താ​പി​താ​ക്ക​ളും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് വ​യ​റു​വേ​ദ​ന​യും അ​സു​ഖ​വും അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​രാ​തി​പ്പെ​ട്ടു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് നി​സാ​മാ​ബാ​ദ് ഡി​ഇ​ഒ എ​ൻ.​ദു​ർ​ഗാ​പ്ര​സാ​ദ്, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി.

സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച​ഭ​ക്ഷ​ണ ഏ​ജ​ൻ​സി​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

 

 

 

 

 

Related posts

Leave a Comment