വണ്ടിപ്പെരിയാർ: സേവ് കേരള ബ്രിഗേഡിയർ പ്രസിഡന്റ് അഡ്വ. റസൽ ജോയ് മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തു തമിഴ്നാടിന് ജലവും ലഭ്യമാക്കി പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പെറ്റീഷനു പിന്തുണയുമായി 20 ലക്ഷം ഒപ്പുശേഖരണം ലക്ഷ്യമിട്ട് വണ്ടിപ്പെരിയാർ വികാസ് നഗർ സ്വദേശികളായ റെജുൻ രാജീവ്, സുനിൽ സുജാതൻ എന്നിവർ മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ ഒപ്പ് ശേഖരണ ബൈക്ക് യാത്ര നടത്തും.
വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച ബൈക്ക് യാത്ര വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
കേരളത്തിലെ ആറു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കിയുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ടാണ് ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നു ബൈക്ക് യാത്രികരായ യുവാക്കൾ പറയുന്നു.