നേ​രി​ൽ കാ​ണ​ണം, കൂ​ടെ​ക്കൂ​ട്ട​ണം, ശ​ക്തി​വ​ർ​ധി​പ്പി​ക്ക​ണം; തൃ​ശൂ​രി​ൽ കി​ട്ടി​യ വോ​ട്ടു​ക​ൾ ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ സി​പി​എ​മ്മി​ലെ അ​സം​തൃ​പ്ത​രെ നേ​രി​ൽ കാ​ണാ​നൊ​രു​ങ്ങി ബി​ജെ​പി

തൃ​ശൂ​ർ: സി​പി​എ​മ്മി​ലെ അ​സം​തൃ​പ്ത​രെ ക​ണ്ണൂ​ർ മേ​ഖ​ല​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ നേ​രി​ട്ടു ക​ണ്ട് പാ​ർ​ട്ടി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന പു​തി​യ നീ​ക്കം ശ​ക്തി​പ്പെ​ടു​ന്പോ​ൾ തൃ​ശൂ​രി​ലും അ​സം​തൃ​പ്ത​രാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ബി​ജെ​പി തൃ​ശൂ​ർ നേ​തൃ​ത്വം നേ​രി​ൽ കാ​ണാ​ൻ സാ​ധ്യ​ത​യേ​റി.

ക​ണ്ണൂ​രി​ൽ ക​യ്യൂ​ർ, ക​രി​വ​ള്ളൂ​ർ, തി​ല്ല​ങ്കേ​രി, പാ​റ​പ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ നേ​രി​ട്ടു ക​ണ്ട​താ​യ വാ​ർ​ത്ത​ക​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് ത​ങ്ങ​ളു​ടെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ജെ​പി ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വ​ൻ​തോ​തി​ൽ വോ​ട്ടു​കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​രി​ൽ പാ​ർ​ട്ടി അ​വ​ലം​ബി​ച്ച പ്ര​വ​ർ​ത്ത​ന​രീ​തി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​എ​മ്മി​ലെ​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​യും അ​സം​തൃ​പ്ത​രെ കൂ​ടെ നി​ർ​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്കം.

വ​ർ​ഷ​ങ്ങ​ളാ​യി വി​ശ്വ​സി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പാ​ർ​ട്ടി​യെ​യും പ്ര​സ്ഥാ​ന​ത്തെ​യും ആ​ശ​യ​ങ്ങ​ളെ​യും ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി​യി​ലേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​രി​ക എ​ളു​പ്പ​മു​ള്ള ദൗ​ത്യ​മ​ല്ലെ​ങ്കി​ലും ഇ​പ്പോ​ൾ​ത്ത​ന്നെ പ​ണി​ക​ൾ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് ബി​ജെ​പി.

ക​ണ്ണൂ​രി​ലെ​ന്ന പോ​ലെ തൃ​ശൂ​രി​ലും സി​പി​എ​മ്മി​ൽ അ​സം​തൃ​പ്ത​രു​ണ്ടെ​ന്നാ​ണ് ബി​ജെ​പി ക​രു​തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി​യു​ടെ വ​ൻ ഭൂ​രി​പ​ക്ഷം ന​ൽ​കു​ന്ന സൂ​ച​ന അ​താ​ണെ​ന്നും ആ ​വോ​ട്ടു​ക​ൾ ഇ​നി​യ​ങ്ങോ​ട്ടും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ള​ത്തി​ലി​റ​ങ്ങി അ​വ​രെ കൂ​ടെ നി​ർ​ത്താ​നാ​ണു ശ്ര​മം.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​ത​ര പാ​ർ​ട്ടി​ക​ളി​ലെ അ​സം​തൃ​പ്ത​രെ ത​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ത്തു​നി​ർ​ത്താ​നു​ള്ള വ​ലി​യ മി​ഷ​നാ​ണ് ക​ണ്ണൂ​രി​ൽ ബി​ജെ​പി തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment