അണ്ണാറക്കണ്ണനും തന്നാലായത്… വ​യ​നാ​ട്ടി​ലെ കൂ​ട്ടു​കാ​ർ​ക്കാ​യി ര​ണ്ടാം ക്ലാ​സു​കാ​രി​യു​ടെ ചെ​റു​കൈ സ​ഹാ​യം

കി​ളി​മാ​നൂ​ർ:​വ​യ​നാ​ട്ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി കേ​ര​ളം ഒ​ന്ന​ട​ങ്കം അ​ണി​നി​ര​ക്കു​മ്പോ​ൾ ത​ന്‍റെ ചെ​റു സ​മ്പാ​ദ്യ​വു​മാ​യി ര​ണ്ടാം ക്ലാ​സു​കാ​രി ന​വ​മി​യും കൂ​ടെ ചേ​രു​ന്നു.

കി​ളി​മാ​നൂ​ർ ഗ​വ. എ​ൽപിഎ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​വ​മി. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ടിവി ചാ​ന​ലി​ൽ സ​മാ​ന​മാ​യ വാ​ർ​ത്ത കാ​ണു​മ്പോ​ഴാ​ണ് ത​ന്‍റെ ചെ​റു സ​മ്പാ​ദ്യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ന​വ​മി​ക്ക് തോ​ന്നി​യ​ത്. ഓ​ണ​ത്തി​ന് ക​ളി​പ്പാ​ട്ടം വാ​ങ്ങാ​ൻ കൂട്ടിവെച്ച തുകയാണ് ‌‌‌ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

സിപി​ഐ കി​ളി​മാ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​യ എ​സ്. സ​ജി കു​മാ​റി​ന്‍റെയും സി​മി​യു​ടെ​യും മ​ക​ളാ​ണ് ന​വ​മി. സിപി​ഐ നേ​തൃ​ത്വ​ത്തി​ൽ​ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ ന​വ​മി ത​ന്‍റെ സ​മ്പാ​ദ്യ കു​ടു​ക്ക കൈ​മാ​റി. സിപിഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ജി. ​എ​ൽ.​അ​ജീ​ഷ് സ​മ്പാ​ദ്യം ഏ​റ്റു​വാ​ങ്ങി.

Related posts

Leave a Comment