പ്രേ​ത​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന ദ്വീ​പ്; സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ടോ? ധൈ​ര്യ​മു​ള്ള​വ​ർ വേ​ഗം വി​ട്ടോ​ളൂ

നാ​ല് വ​ശ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന സ്ഥ​ല​ത്തെ ആ​ണ​ല്ലോ ദ്വീ​പ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. എ​പ്പോ​ഴെ​ങ്കി​ലും ഒ​രു ദ്വീ​പ് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടോ? എ​ന്നാ​ൽ അ​ങ്ങ​നെ ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്കാ​യി യൂ​റോ​പ്പി​ൽ ഒ​രു ദ്വീ​പ് വി​ൽ​പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്നു.

ഡ്രേ​ക്ക് ഐ​ല​ൻ​ഡ് എ​ന്നാ​ണ് ദ്വീ​പി​ന്‍റെ പേ​ര്.​ഡെ​വോ​ൺ തീ​ര​ത്ത് പ്ലി​മൗ​ത്ത് ന​ഗ​ര​ത്തി​ൽ​നി​ന്ന് 550 മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്താ​യി​ട്ടാ​ണ് ഈ ​സ്വ​കാ​ര്യ​ദ്വീ​പു​ള്ള​ത്. 6.5 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഒ​രു അ​ടി​പൊ​ളി ദ്വീ​പ് ആ​ണി​ത്. കേ​ൾ​ക്കു​ന്പോ​ൾ എ​ന്താ ര​സം. കാ​ര്യം ശ​രി​യൊ​ക്കെ​ത്ത​ന്നെ പ​ക്ഷേ ഒ​രു പ്ര​ശ്ന​മു​ണ്ട്, ദ്വീ​പി​ൽ പ്രേ​ത​ബാ​ധ ഉ​ണ്ട​ത്രെ! പ്രേ​ത​ത്തി​ലും പി​ശാ​ചി​ലു​മൊ​ന്നും വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ൽ ധൈ​ര്യ​മാ​യി വ​ന്നു ദ്വീ​പ് വാ​ങ്ങാം!

ഒ​രു​കാ​ല​ത്ത് സൈ​നി​ക​താ​വ​ളം ആ​യി​രു​ന്നു ഇ​ത്. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ലെ പീ​ര​ങ്കി​ക​ൾ, കോ​ട്ട​ക​ൾ, ബാ​ര​ക്കു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഇ​വി​ടെ കാ​ണാം. ദ്വീ​പി​ന്‍റെ നി​ല​വി​ലെ ഉ​ട​മ മോ​ർ​ഗ​ൻ ഫി​ലി​പ്‌​സ് എ​ന്ന​യാ​ളാ​ണ്. 15 സൈ​നി​ക​രു​ടെ പ്രേ​ത​ങ്ങ​ൾ ദ്വീ​പി​ൽ ഉ​ണ്ടെ​ന്നാ​ണ് പൊ​തു​വി​ൽ പ​റ​യ​പ്പെ​ടു​ന്ന ക​ഥ.

ദ്വീ​പ് ഉ​ട​മ ഇ​തു നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ദ്വീ​പി​ൽ താ​ൻ ക​ണ്ടി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​തി​ൽ ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഇ​ത്ത​രം ക​ഥ​ക​ൾ വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണ് ദ്വീ​പി​ന് തു​റ​ന്നു ത​രു​ന്ന​തെ​ന്നും മോ​ർ​ഗ​ൻ ഫി​ലി​പ്‌​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

64 കോ​ടി രൂ​പ​യ്ക്കു 2019ലാ​ണു മോ​ർ​ഗ​ൻ ദ്വീ​പ് വാ​ങ്ങി​യ​ത്. 43 കി​ട​ക്ക​ക​ളു​ള്ള ഒ​രു ഹോ​ട്ട​ൽ ഇ​വി​ടെ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ദ്വീ​പ് വി​ൽ​പ്പ​ന​യ്ക്കാ​യി വ​ച്ച​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ കാ​ണു​ന്നു.

Related posts

Leave a Comment