ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ്; ത​മ്മ​നം സ്വ​ദേ​ശി​ക്കു നഷ്ടമായത് 48 ല​ക്ഷം

കൊ​ച്ചി: അ​മി​ത ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ് സം​ഘ​ങ്ങ​ള്‍ ത​മ്മ​നം സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 48 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ 63കാ​ര​നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ദ്ദേ​ഹം ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ല്‍ ചേ​ര്‍​ന്ന​തോ​ടെ ആ​ദ്യം ലാ​ഭം ല​ഭി​ച്ചു.

ഇ​തി​ല്‍ ആ​കൃ​ഷ്ട​നാ​യ പ​രാ​തി​ക്കാ​ര​ന്‍ ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​വ​ര്‍ ന​ല്‍​കി​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല ത​വ​ണ​ക​ളാ​യി 48 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ലാ​ഭം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് താ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വി​വ​രം പ​രാ​തി​ക്കാ​ര​ന് മ​ന​സി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് മു​ത​ല്‍ ഓ​ഗ​സ്റ്റ് ആ​ദ്യ വാ​രം വ​രെ​യാ​ണ് പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന സൈ​ബ​ര്‍ പോ​ലീ​സ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment