ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യാ​മാ​താ​വി​നെ ചുറ്റികയ്ക്ക് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു ; ഗുരുതര പരിക്കേറ്റ ഭർത്താവ് ആ​ശു​പ​ത്രി​യി​ൽ


ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യാ മാ​താ​വി​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ആ​റ്റി​ങ്ങ​ൽ രേ​ണു​ക അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം.

ആ​റ്റി​ങ്ങ​ൽ ക​രി​ച്ചി​യി​ൽ തെ​ങ്ങു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ നി​ന്നും ആ​റ്റി​ങ്ങ​ലി​ലെ രേ​ണു​ക അ​പ്പാ​ർ​ട്ട്മെ​ന്‍റി ൽ ​താ​മ​സി​ച്ചി​രു​ന്ന ബാ​ബു​വി​ന്‍റെ ഭാ​ര്യ പ്രീ​ത(55)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മരുമകൻ അ​നി​ൽ രാ​ത്രി പ​തി​നൊ​ന്നോ​ടു​കൂ​ടി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി ഭാ​ര്യ മാ​താ​വി​നെ​യും ഭാ​ര്യാപി​താ​വി​നെ​യും ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്രീ​ത​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ബാ​ബു​വും പ്രീ​ത​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ബാ​ബു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി അ​നി​ലും ഭാര്യയും ത​മ്മി​ൽ വി​വാ​ഹ മോ​ച​നക്കേ​സ് ന​ട​ക്കു​ന്ന​താ​യും അ​നി​ലി​നെ ഭ​യ​ന്ന് ഭാ​ര്യ ര​ണ്ടു കു​ട്ടി​ക​ളു​മാ​യി പ​ള്ളി​പ്പു​റ​ത്തു​ള്ള ഫ്ലാ​റ്റി​ലാ​ണ് താ​മ​സി​ച്ചു വ​രു​ന്ന​തെ​ന്നു​മാ​ണ് വി​വ​രം. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു. പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ന്ന് സൂ​ച​ന.

Related posts

Leave a Comment