ഓ​ർ​മ​ക​ളി​ലെ മാ​യാ​ത്ത പു​ഞ്ചി​രി; സി​ദ്ദി​ഖ് ഇ​ല്ലാ​തെ ഒ​രാ​ണ്ട്

കൊ​ച്ചി: മ​ല​യാ​ളി​ക​ളെ ആ​വോ​ളം ചി​രി​പ്പി​ച്ച ഫാ​മി​ലി ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖ് ഓ​ർ​മ​യാ​യി​ട്ട് ഇ​ന്ന് ഒ​രു വ​ര്‍​ഷം.

37 വ​ര്‍​ഷം നീ​ണ്ട സി​നി​മാ​ജീ​വി​ത​ത്തി​ല്‍ ചെ​യ്ത സി​നി​മ​ക​ളി​ലെ​ല്ലാം ത​നി​യാ​വ​ര്‍​ത്ത​ന​മി​ല്ലാ​ത്ത ന​ര്‍​മം വി​ത​റി വ്യ​ത്യ​സ്ത​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ദൃ​ച്ഛി​ക​മാ​യ വി​യോ​ഗം ഇ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും തീ​രാ​വേ​ദ​ന​യാ​ണ്.

സി​ദ്ദി​ഖി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ഹൃ​ത്തു​ക​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്ത് അ​നു​സ്മ​ര​ണ​പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. പി.​എ.​മെ​ഹ​ബൂ​ബ് ര​ചി​ച്ച ‘സി​ദ്ദി​ഖ് ചി​രി​യു​ടെ ര​സ​ത​ന്ത്രം’ എ​ന്ന പു​സ്ത​ക​വും ക​ലാ​ഭ​വ​നി​ല്‍ സി​ദ്ദി​ഖി​ന്‍റെ ചി​ത്ര​വും അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ക​ലാ​ഭ​വ​നി​ല്‍ മി​മി​ക്രി​യി​ലൂ​ടെ ക​ലാ​ജീ​വി​തം തു​ട​ങ്ങി​യ സി​ദ്ദി​ഖ് ഉ​റ്റ സു​ഹൃ​ത്ത് ലാ​ലു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടി​ല്‍ ഹാ​സ്യ​ത്തോ​ടൊ​പ്പം കാ​മ്പു​ള്ള ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ചു.

സം​വി​ധാ​ന​രം​ഗ​ത്ത് ലാ​ലു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് വി​ട്ട​ശേ​ഷം 13 മ​ല​യാ​ള സി​നി​മ​ക​ള്‍ സി​ദ്ദി​ഖ് ഒ​റ്റ​യ്ക്കു സം​വി​ധാ​നം ചെ​യ്തു. ര​ണ്ടു സി​നി​മ​ക​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment