‘അയ്യോ..!” കൈവിട്ടുപോയി! “അയ്യോ’ മലയാളികളുടെ സ്വന്തം എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല; തമിഴ്‌നാട്ടിലും ശ്രീലങ്കയിലും “അയ്യോ’ ഉപയോഗിക്കുന്നു

aIYOഅതെ, സത്യമാണ്. മലയാളികളുടെ സ്വന്തം “അയ്യോ’ കൈവിട്ടുപോയി. മലയാളികളുടെ സ്വന്തം എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല, കാരണം തമിഴ്‌നാട്ടിലും ശ്രീലങ്കയിലും “അയ്യോ’ ഉപയോഗിക്കുന്നുണ്ട്. ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ ഇംഗ്ലീഷ് പദമായി അയ്യോ അംഗീകരിച്ചു. ഇംഗ്ലീഷിലെ സ്‌പെല്ലിംഗ് Aiyo. വൈഷമ്യം, അപകടാവസ്ഥ, സങ്കടം തുടങ്ങിയവ പ്രകടിപ്പിക്കാനുപയോഗിക്കുന്ന ആശ്ചര്യവാക്കാണിത്.

നമ്മുടെ നാട്ടില്‍ ദിവസം ഒരു തവണയെങ്കിലും അയ്യോ എന്ന പദം ഉച്ഛരിക്കാത്തവര്‍ ആരുംതന്നെ കാണില്ല. മലയാളികള്‍ പൊതുവെ ഉപയോഗിക്കുന്ന ആശ്ചര്യ പദമാണ് “അയ്യോ’. ദ്രാവിഡ സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വന്ന വാക്കാണെങ്കിലും ഇതിന്റെ ഉറവിടം എവിടാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണേന്ത്യന്‍ വാക്കുകളില്‍ ആദ്യമായി ഓക്‌സ്ഫഡ് ഡിക്ഷണറിയില്‍ കയറിക്കൂടുന്ന പദമല്ല അയ്യോ. ചട്ണി, ദുപ്പട്ട എന്നിവയൊക്കെ ഇതില്‍ ചിലതാണ്.

Related posts