ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളിലൂടെ പ്രിയപ്പെട്ട റെസ്റ്റോറൻ്റുകളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം വിതരണം ചെയ്ത് ലഭിക്കുന്നു. ജനങ്ങൾക്ക് ഈ സേവനം ഉപകാര പ്രദമാണെന്നതിനോടൊപ്പം റെസ്റ്റോറന്റുകൾക്ക് കൂടുതൽ ഉപഭോക്താക്കളെയും ലഭിക്കുന്നുണ്ട്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുടെ സേവനങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ ധാരാളം ഓപ്ഷനുകളുമുണ്ട്. ഇതിൽ അവാർഡുകൾ നേടിയ വലിയ റെസ്റ്റോറന്റുകൾ മുതൽ ചെറിയ സ്റ്റാളുകൾ വരെ ഉൾപ്പെടുന്നു.
അടുത്തിടെ ഒരു ദമ്പതികൾ അവരുടെ വിവാഹ നിശ്ചയ ചടങ്ങിൽ പരമ്പരാഗത കാറ്ററിങ്ങിന് പകരം ഓൺലൈൻ ഫുഡ് ഓർഡർ തിരഞ്ഞെടുത്തു.
ഇവന്റിൽ പങ്കെടുത്ത ഒരു എക്സ് ഉപയോക്താവ്, സ്വിഗ്ഗി ഡെലിവറി പങ്കാളി ഒരു ടെൻ്റിനു താഴെയുള്ള മേശപ്പുറത്ത് പ്ലാസ്റ്റിക് ഫുഡ് ബോക്സുകൾ അടുക്കി വെക്കുന്നത് കാണിക്കുന്ന ഒരു ചിത്രവും പങ്കിട്ടു.
ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ‘ഞങ്ങളുടെ ക്രേസി ഡീലുകൾ ഇവരേക്കാൾ നന്നായി ആരും ഉപയോഗിച്ചിട്ടില്ല, ദയവായി നിങ്ങളുടെ വിവാഹ വിരുന്ന് ഞങ്ങൾക്കും നൽകട്ടെ’ എന്നാണ് സ്വിഗ്ഗി പോസ്റ്റിനോട് പ്രതികരിച്ചത്.