പാ​ക്കി​സ്ഥാ​നി​ൽ ക്രി​സ്ത്യ​ൻ യു​വ​തി​ക​ൾ​ക്കെ​തി​രേ മ​ത​നി​ന്ദാ​ക്കു​റ്റ​ത്തി​നു കേ​സ്

ലാ​ഹോ​ർ: ഖു​റാ​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ക്രൈ​സ്ത​വ യു​വ​തി​ക​ൾ​ക്കെ​തി​രേ കേ​സ്. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ടൊ​ബാ ടെ​ക് സിം​ഗ് ജി​ല്ല​യി​ൽ​പ്പെ​ട്ട ഗൊ​ജ്ര സ്വ​ദേ​ശി​നി​ക​ളാ​യ സെ​യ്മ മ​സി‌​ഹ് (20), സ​ഹോ​ദ​രി സോ​ണി​യ മ​സി​ഹ് (18) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വീ​ടി​നു പു​റ​ത്ത് ഖു​ർ ആ​നി​ന്‍റെ പേ​ജു​ക​ൾ അ​ട​ങ്ങി​യ ചാ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ജ​ന​ക്കൂ​ട്ടം സ​ഹോ​ദ​രി​മാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സെ​യ്മ​യെ മ​ർ​ദി​ച്ച​ശേ​ഷം ജ​ന​ക്കൂ​ട്ടം പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട സോ​ണി​യ​യ്ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ക്ര​മം ഭ​യ​ന്ന് യു​വ​തി​ക​ളു​ടെ കു​ടും​ബം സ്ഥ​ല​ത്തു​നി​ന്ന് താ​മ​സം മാ​റ്റി.

അ​തേ​സ​മ​യം, യു​വ​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്ന് മൈ​നോ​റി​റ്റീ​സ് അ​ല​യ​ൻ​സ് പാ​ക്കി​സ്ഥാ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ക്മ​ൽ ഭാ​ട്ടി പ​റ​ഞ്ഞു. യു​വ​തി​ക​ളു​ടെ കു​ടും​ബ​വു​മാ​യി ശ​ത്രു​ത​യി​ലു​ള്ള അ‍‌​യ​ൽ​വാ​സി​യാ​ണു വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടി​യ​തെ​ന്നും ഭാ​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment