ഹി​ന്ദു മു​സ്ലിം ക്രി​സ്ത്യ​ൻ മ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി മാ​ന​വി​ക​ത​യ്ക്കും സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശം; ഹി​മു​ക്രി പൂ​ർ​ത്തി​യാ​യി

എ​ക്സ് ആ​ൻ​ഡ് എ​ക്സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​നാ​യ പി.​കെ. ബി​നു വ​ർ​ഗീ​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക​യും ച​ന്ദ്ര​കാ​ന്ത​ൻ പു​ന്നോ​ർ​ക്കോ​ട്, മ​ത്താ​യി താ​ന്നി​ക്കോ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ക​യും ചെ​യ്ത ചി​ത്രം ഹി​മു​ക്രി​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ഹി​ന്ദു മു​സ്ലിം ക്രി​സ്ത്യ​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​ണ് ഹി​മു​ക്രി. ഹി​ന്ദു മു​സ്ലിം ക്രി​സ്ത്യ​ൻ മ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി മാ​ന​വി​ക​ത​യ്ക്കും സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ഹി​മു​ക്രി പ്രേ​ക്ഷ​ക​ർ​ക്ക് പ​ക​രു​ന്ന​ത്.

ഞാ​റ​ള്ളൂ​ർ ഗ്രാ​മ​ത്തി​ലെ റി​ട്ട​യ​ർ​ഡ് ലൈ​ൻ​മാ​ൻ ബാ​ല​ൻ​പി​ള്ള​യു​ടെ മ​ക​ൻ മ​നോ​ജി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ട​ന്നു വ​രു​ന്ന വ്യ​ത്യ​സ്ഥ മ​ത​സ്ഥ​രാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​ങ്ങ​ളാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

അ​രു​ൺ ദ​യാ​ന​ന്ദാ​ണ് മ​നോ​ജ് എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം ന​ന്ദു​ജ​യ്, ക്രി​സ്റ്റി ബി​നെ​റ്റ്, സ്വീ​റ്റി എ​ബ്ര​ഹാം, ശ്രീ​ല​ക്ഷ്മി സ​ന്തോ​ഷ്, ശ​ങ്ക​ർ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, അം​ബി​ക മോ​ഹ​ൻ, അ​മ്പി​ളി അ​മ്പാ​ടി, ഷൈ​ല​ജ എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – ഏ​ലി​ക്കു​ളം ജ​യ​കു​മാ​ർ, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ് – ജോ​ഷ്വാ റൊ​ണാ​ൾ​ഡ്, സം​ഗീ​തം – നി​സാം ബ​ഷീ​ർ, ഗാ​ന​ര​ച​ന – സു​ജ തി​ല​ക് രാ​ജ്, ഷെ​ഫീ​ഖ് ആ​ലം​കോ​ട്, വി​ഷ്ണു, റ​സി​യ മ​ണ​നാ​ക്ക്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ജ​യ​ശീ​ല​ൻ സ​ദാ​ന​ന്ദ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -എ.​എ​ൽ അ​ജി​കു​മാ​ർ, ക​ല- അ​ജി മ​ണി​യ​ൻ, ച​മ​യം – രാ​ജേ​ഷ് ര​വി, കോ​സ്റ്റ്യും -സു​കേ​ഷ് താ​നൂ​ർ, ത്രി​ൽ​സ് – ജാ​ക്കി ജോ​ൺ​സ​ൺ, കോ​റി​യോ​ഗ്രാ​ഫി – അ​സ്നീ​ഷ് ന​വ​ര​സം, അ​ശ്വി​ൻ സി ​ടി, പ്ര​ജി​ത, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ – ശ്രീ​കാ​ന്ത്, സ്റ്റി​ൽ​സ് – അ​ജേ​ഷ് ആ​വ​ണി, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment