വ​യ​റ് കീ​റി ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​ൽ മൃ​ത​ദേ​ഹം; കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ ദു​രൂ​ഹ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് മ​ഴു​വ​ന്നൂ​രി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ ദു​രൂ​ഹ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. മ​ഴു​വ​ന്നൂ​ര്‍ ക​വി​ത​പ​ടി സ്വ​ദേ​ശി വി.​എ​സ്. ച​ന്ദ്ര​ലാ​ലി​നെ(41) ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടോ​ടെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ​യ​റ് കീ​റി ആ​ന്ത​രീ​ക അ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മാ​ന​സി​ക വെ​ല്ലു​വി​ളി മ​റി​ക​ട​ക്കു​ന്ന​തി​ന് ഇ​ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഇ​തോ​ടെ​യാ​ണ് ച​ന്ദ്ര​ലാ​ലി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യാ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് എ​ത്തി​യി​ട്ടു​ള്ള​ത്.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നും തു​ട​ര്‍​ന​ട​പി​ക​ള്‍​ക്കും ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യാ​ണ് മാ​ര​ക​മാ​യി മു​റി​വേ​റ്റ് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ച​ന്ദ്ര​ലാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്തെ ഒ​രു കോ​ള​ജി​ലെ ഹി​ന്ദി വി​ഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്ന ചാ​ന്ദ്ര​ലാ​ല്‍ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി കോ​ള​ജി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. മൂ​ന്ന് മാ​സം മു​മ്പാ​ണ് ഇ​ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ച​ന്ദ്ര​ലാ​ല്‍.

Related posts

Leave a Comment