മരണമില്ലാത്ത വികാരമാണ് പ്രണയം എന്നല്ലേ പറയുന്നത്. നമുക്ക് ഒരാളോട് പ്രമയം തോന്നാൻ പ്രായമോ നേരമോ ഒന്നുമൊരു തടസമല്ല. എന്നാൽ പ്രണയിക്കുന്പോഴും ആളുംതരവും നോക്കി വോണം പോകാൻ. അല്ലങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലാണ് സംഭവം.
വുക്സി പീപ്പിൾസ് ഹോസ്പിറ്റലിലെ 50 വയസുള്ള രണ്ട് ഡോക്ടർമാരോട് പുതിയതായി ആശുപത്രിയില്‍ ജോലിക്ക് കയറിയ 27 -കാരി നഴ്സിന് പ്രമയമായി. ഒരേ സമയം രണ്ട് പേരോടും പ്രണയം. കഥയിലെ ട്വിസ്റ്റ് എന്തെന്നാൽ ഡോക്ടർമാർ പരസ്പരം തങ്ങൾ സ്നേഹിക്കുന്നത് ഒരാളെയാണെന്ന കാര്യം അറിഞ്ഞില്ല.
തങ്ങളുടെ പ്രണയിനിക്കായി വില കൂടിയ സമ്മാനങ്ങൾ ഡോക്ടർമാർ വാങ്ങിക്കൊടുത്തു. ഒരാൾ ആഡംബര വില്ല സമ്മാനിച്ചപ്പോൾ മറ്റൊരാൾ വിലകൂടിയ കാറാണ് നഴ്സിന് നൽകിയത്. ശക്തമായ ത്രികോണ പ്രണയം നടക്കുന്ന വേളയിൽ ഡോക്ടർമാർ തിരിച്ചറിഞ്ഞു ഇരുവരും പ്രണയിക്കുന്നത് ഒരേ വ്യക്തിയെ ആണെന്ന കാര്യം. അങ്ങനെ ഡോക്ടർമാർ തമ്മിൽ അടിആയി.
ഒരാൾ മറ്റൊരാളുടെ തലയ്ക്ക് അടിച്ചു. സംഗതി സീരിയസ് ആയി. അടിയേറ്റ ഡോക്ടറെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അതോടെ യുവതിമുങ്ങി.
വിശദമായ അന്വേഷണം ആരംഭിച്ചെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചതായും സംഭവത്തിന് ഉത്തരവാദിയായ വ്യക്തിക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തതായും പുറത്ത് വരുന്ന റിപ്പോർട്ട്.