ഇ​റാ​ഖി​ൽ വി​വാ​ഹ​പ്രാ​യം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഒ​ൻ​പ​ത് ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 15

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഒ​ൻ​പ​തും ആ​ൺ​കു​ട്ടി​ക​ളു​ടേ​ത് 15 വ​യ​സു​മാ​ക്കാ​ൻ നീ​ക്കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ഭേ​ദ​ഗ​തി ഉ​ട​ൻ ദേ​ശീ​യ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും.

നി​ല​വി​ൽ ഇ​റാ​ഖി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ കു​റ​ഞ്ഞ വി​വാ​ഹ പ്രാ​യം 18 ആ​ണ്. ഭേ​ദ​ഗ​തി ന​ട​പ്പാ​യി ക​ഴി​ഞ്ഞാ​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള വി​വാ​ഹ​ത്തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം ഒ​ൻ​പ​ത് വ​യ​സും ആ​ൺ​കു​ട്ടി​ക​ളു​ടേ​ത് 15 വ​യ​സും ആ​കും.

കു​ടും​ബ​കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​യെ​യോ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യോ പൗ​ര​ൻ​മാ​ർ​ക്ക് സ​മീ​പി​ക്കാം എ​ന്നും ഭേ​ദ​ഗ​തി ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.

ഇ​റാ​ക്കി പാ​ർ​ല​മെ​ന്‍റി​ലെ യാ​ഥാ​സ്ഥി​തി​ക ഷി​യാ​ക​ളാ​ണ് നി​യ​മ ഭേ​ദ​ഗ​തി​ക്കു പി​ന്നി​ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​വ്വേ​റെ ച​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന് സു​ന്നി, ഷി​യാ വി​ഭാ​ഗ​ങ്ങ​ൾ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തി​യ നീ​ക്കം ഇ​റാ​ഖി​നെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൻ റൈ​റ്റ് വാ​ച്ച് പ​റ​ഞ്ഞു.

Related posts

Leave a Comment