സിലിഗുരി (പശ്ചിമബംഗാൾ): ബംഗ്ലാദേശിലെ ആഭ്യന്തരരംഗം കലുഷിതമായതോടെ ഇന്ത്യയിലേക്കു കൂട്ടത്തോടെ കടക്കാനുള്ള ബംഗ്ലാദേശ് പൗരന്മാരുടെ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാസേന (ബിഎസ്എഫ്).
പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ അതിർത്തിയിലൂടെ ആയിരത്തിലേറെപ്പേരാണു നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്.
പൗരന്മാരെ തിരികെകൊണ്ടുപോകാൻ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരോട് ബിഎസ്എഫ് ആവശ്യപ്പെടുകയായിരുന്നു.
കൂടുതൽ സംഘർഷങ്ങൾ വർധിപ്പിക്കാതെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ബിഎസ്എഫ് വക്താവ് പറഞ്ഞു. ഷേഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കുന്നതിലേക്ക് നയിച്ച അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.