പുതിയ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ ഇഷ്ടമാണ്; കീർത്തി സുരേഷ്

ഇ​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് കീ​ർ​ത്തി സു​രേ​ഷ്. താ​ര​പു​ത്രി എ​ന്ന പ​ദ​വി​യി​യ​ല്ലാ​തെ സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ട് വ​ന്ന ആ​ർ​ട്ടി​സ്റ്റാ​ണ് കീ​ർ​ത്തി. വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് കീ​ർ​ത്തി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്.

ര​ഘു താ​ത്ത എ​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് കീ​ർ​ത്തി​യു​ടെ പു​തി​യ റി​ലീ​സ്. ന​ടി​യു​ടെ മ​റ്റൊ​രു ക​രി​യ​ർ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സാ​യി​രി​ക്കും ഈ ​സി​നി​മ​യി​ലേ​തെ​ന്നാ​ണു ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

വ​ള​രെ വ്യ​ത്യ​സ്ത​മാ​ർ​ന്ന സി​നി​മ​ക​ളും ക​ഥ​യു​മാ​ണ് കീ​ർ​ത്തി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ല​പ്പോ​ഴും ശ​രി​യാ​വാ​റു​മു​ണ്ട്. ഇ​പ്പോ​ൾ കു​റ​ച്ച് നാ​ളു​ക​ളാ​യി കീ​ർ​ത്തി ത​ന്‍റെ ട്രാ​ക്ക് മാ​റ്റി​യാ​ണ് സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്. അ​തി​നെ കു​റി​ച്ച് താ​രം പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ.

ഞാ​ൻ എ​പ്പോ​ഴും ക​ഥ കേ​ൾ​ക്കു​മ്പോ​ൾ എ​ങ്ങ​നെ​യു​ള്ള സ​ബ്ജ​ക്ട് ആ​ണെ​ന്ന് ആ​ദ്യം നോ​ക്കും. എ​ങ്ങ​ന​ത്തെ ജോ​ണ​ർ ആ​ണ് എ​ന്ന് നോ​ക്കും. പ്ര​ധാ​ന​മാ​യും ഞാ​ൻ ഇ​തു​വ​രെ ചെ​യ്യാ​ത്ത രീ​തി​യി​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണോ ഇ​തെ​ന്ന് നോ​ക്കും. ഇ​തു​വ​രെ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വ​രാ​ത്ത ക​ഥ​യോ ക​ഥാ​പാ​ത്ര​മോ ഒ​ന്നു​മ​ല്ല ഞാ​ൻ നോ​ക്കു​ന്ന​ത്. ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ നേ​ര​ത്തെ മ​റ്റൊ​രു ആ​ർ​ട്ടി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടാ​വും.

എ​ന്നാ​ൽ എ​ന്‍റെ ക​രി​യ​റി​ൽ ഞാ​ൻ ചെ​യ്യാ​ത്ത ക​ഥാ​പാ​ത്ര​മാ​ണോ എ​ന്നാ​ണ് എ​നി​ക്ക് പ്ര​ധാ​നം. മൊ​ത്ത​ത്തി​ൽ ആ ​സി​നി​മ​യെ കാ​ണു​മ്പോ​ൾ എ​ങ്ങ​നെ ഉ​ണ്ടാ​വു​മെ​ന്ന് ഞാ​ൻ നോ​ക്കും. അ​ത് എ​ന്‍റെ ഫി​ലി​മോ​ഗ്രാ​ഫി​യി​ൽ വ്യ​ത്യ​സ്ത​മാ​ണോ എ​ന്നാ​ണ് ഞാ​ൻ നോ​ക്കാ​റ്. പി​ന്നെ എ​നി​ക്ക് എ​പ്പോ​ഴും പു​തി​യ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്.

ഏ​ക​ദേ​ശം ആ​റു സി​നി​മ​യോ​ളം ഞാ​ൻ പു​തി​യ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം സി​നി​മ ചെ​യ്തി​ട്ടു​ണ്ട്. എ​നി​ക്ക് പ​രീ​ക്ഷ​ണ ചി​ത്ര​ക​ളു​ടെ ഭാ​ഗ​മാ​വാ​ൻ വ​ലി​യ ഇ​ഷ്ട​മാ​ണ്.

എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ൾ എ​ന്നോ​ടു ചോ​ദി​ക്കാ​റു​ണ്ട് എ​ന്തി​നാ​ണ് ആ ​സി​നി​മ ചെ​യ്യു​ന്ന​തെ​ന്ന്? അ​താ​യ​ത് ഇ​ത് പ​രാ​ജ​യം ആ​വു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും ഇ​ത്ത​രം സി​നി​മ​ക​ൾ എ​ന്തി​നു ചെ​യ്യു​ന്നു എ​ന്നാ​ണ് നേ​രി​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ. അ​ത്ത​ര​ത്തി​ൽ ചി​ത്രം പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് നേ​ര​ത്തെ മ​ന​സി​ലാ​ക്കി​യാ​ൽ അ​റി​ഞ്ഞു കൊ​ണ്ട് ആ ​സി​നി​മ ആ​രും ചെ​യ്യി​ല്ല- കീ​ർ​ത്തി സു​രേ​ഷ് പ​റ​യു​ന്നു.

Related posts

Leave a Comment