ചിലപ്പോഴൊക്കെ ഫോട്ടോഷൂട്ടിന് വേണ്ടി സാരിയുടുത്ത്, മുല്ലപ്പൂവൊക്കെ ചൂടി നില്ക്കുമ്പോള് അയ്യോ ഒരു കല്യാണം കഴിച്ചാലോ എന്ന് തോന്നും.ആ ഫോട്ടോഷൂട്ട് കഴിയുമ്പോള്‍ അതങ്ങ് മാറിക്കോളും. അതെന്താ അങ്ങനൊരു തോന്നല്‍ മാറുന്നതെന്ന് എനിക്കും അറിയില്ലന്ന് അനുശ്രീ. കല്യാണം കഴിഞ്ഞ സുഹൃത്തുക്കളില്‍ പലരും നല്ല അഭിപ്രായം പറയുന്നവരുണ്ട്.
കുറച്ചുപേര്‍ക്ക് മോശം അഭിപ്രായങ്ങളാണ്. കല്യാണം മോശം കാര്യമാണെന്ന ചിന്താഗതിയൊന്നും എനിക്കില്ല. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പമാണെങ്കിലും സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്. പിന്നെന്തിനാണ് റിസ്ക്കെടുക്കുന്നതെന്നൊരു പേടിയുണ്ട്. ഇനി എപ്പോഴെങ്കിലും ഇതേ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ പറ്റുന്ന ഒരാളെ കിട്ടിയാല്‍ ചിലപ്പോള്‍ വിവാഹം ഉണ്ടാവുമായിരിക്കും. ഇല്ലെങ്കില്‍ ഉണ്ടാവില്ലന്നും അനുശ്രീ പറഞ്ഞു.