ബ്ര​സീ​ലി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു വീ​ണു 62 മ​ര​ണം; നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു

സാ​വോ​പോ​ളോ: ബ്ര​സീ​ലി​ൽ വി​ൻ​യെ​ദോ ന​ഗ​ര​ത്തി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 62 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സാ​വോ​പോ​ളോ ന​ഗ​ര​ത്തി​ൽ​നി​ന്ന് 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് വി​മാ​നം വീ​ണ​ത്. ഒ​രു വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് വി​മാ​നം പ​തി​ച്ച​തെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

പ​രാ​ന സം​സ്ഥാ​ന​ത്തെ ക​സ്ക​വെ​ലി​ൽ​നി​ന്നു സാ​വോ​പോ​ളോ​യി​ലെ മു​ഖ്യ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന എ​ടി​ആ​ർ-72 വി​മാ​നം ആ​ടി​യു​ല​ഞ്ഞ് താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 58 യാ​ത്ര​ക്കാ​രും നാ​ല് ക്രൂ ​അം​ഗ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വോ​പാ​സ് എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.

വി​മാ​നം നി​യ​ന്ത്ര​ണ​മ​റ്റു കു​ത്ത​നെ വീ​ഴു​ന്ന​തി​ന്‍റെ​യും തീ​പി​ടി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment