എ​ല്ലാം ക​ണ്ടും കേ​ട്ടും മോ​ദി മ​ട​ങ്ങി; വ​യ​നാ​ടി​നെ ചേ​ർ​ത്തു നി​ർ​ത്തും; നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​രി​ത​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.

ത​ക​ർ​ന്ന വീ​ടു​ക​ൾ എ​ത്ര​യാ​ണ്, എ​ന്തു​മാ​ത്രം നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്, ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന​ത് ഏ​ത് രീ​തി​യി​ലാ​ണ് എ​ന്ന് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ൾ ഉ​ൾ​പ്പെ​ട്ട മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്.

ഇ​ത് സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. കേ​ര​ള​ത്തി​നൊ​പ്പ​മു​ണ്ടെ​ന്നും പ​ണം ത​ട​സ​മാ​കി​ല്ലെ​ന്നും സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ക​ള​ക്ട‌റേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

വ​യ​നാ​ട്ടി​ല ദു​ര​ന്ത​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി. വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത്.

വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കൊ​പ്പം ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി, മ​ന്ത്രി​മാ​രാ​യ പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ഒ. ​ആ​ര്‍. കേ​ളു, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, കെ.​രാ​ജ​ന്‍, ടി.​സി​ദ്ദീ​ഖ് എം​എ​ല്‍​എ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി.​വേ​ണു, ഡി​ജി​പി ഷേ​ഖ് ദ​ര്‍​വേ​ശ് സാ​ഹി​ബ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ചീ​ഫ് സെ​ക്ര​ട്ട​റി വേ​ണു​വാ​ണ് ദു​ര​ന്ത​ത്തെ കു​റി​ച്ചു​ള്ള സ​മ​ഗ്ര ചി​ത്രം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലേ​ത് അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​നം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ധാ​ന​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment