ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​നെ ത​ള​ളി​മാ​റ്റി ഷാ​രൂ​ഖ് ഖാ​ന്‍; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം

ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്ത് നി​ന്ന വ​യോ​ധി​ക​നെ ത​ള്ളി മാ​റ്റു​ന്ന ഷാ​രൂ​ഖ് ഖാ​ന്‍റെ വീ​ഡി​യോയാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ ചർച്ചയാകുന്നത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കിം​ഗ് ഖാ​നെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യത്.

77-ാമ​ത് ലൊ​കാ​ർ​ണോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ക​രി​യ​ർ അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​നാ​യി സ്വി​റ്റ്‌​സ​ർ​ലാ​ൻ​ഡി​ൽ എ​ത്തി​യ​താ​യി​രു​ന്നു താ​രം. പ​രി​പാ​ടി​ക്കി​ടെ ഷാ​രൂ​ഖി​ന്‍റെ ഫോ​ട്ടോ മാ​ധ്യ​മ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് താ​രം വ​യോ​ധി​ക​നെ ത​ള്ളി​മാ​റ്റി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ താരത്തിന് നേ​രെ വ്യാ​പ​ക​മാ​യി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നുവന്നു.​ ഷാ​രൂ​ഖ് ഖാ​നെ പോ​ലൊ​രു വ്യ​ക്തി​യി​ല്‍ നി​ന്നും ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ക​മ​ന്‍റു​ക​ൾ.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ ഇ​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു വി​ഡി​യോ​യു​മാ​യി ഷാ​രൂ​ഖ് ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.‌ ഈ വയോധികൻ ഷാ​രൂ​ഖ് ഖാ​ന് വ​ള​രെ അ​ടു​ത്ത​റി​യാ​വു​ന്ന സു​ഹൃ​ത്തോ മ​റ്റോ ആ​കാ​മെ​ന്നാണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. 

 

Related posts

Leave a Comment