ദി​ലീ​പു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​ണ്; ഇ​നി​യൊ​രു സി​നി​മ ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തീ​ർ​ച്ച​യാ​യും ചെ​യ്യും; തുളസീ ദാസ്

ദി​ലീ​പു​മാ​യി ഉ​ണ്ടാ​യ​ത് ചെ​റി​യ സൗ​ന്ദ​ര്യ പ്ര​ശ്ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹ​വു​മാ​യി ഇ​നി​യൊ​രു സി​നി​മ ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തീ​ർ​ച്ച​യാ​യും ചെ​യ്യു​മെ​ന്ന് തു​ള​സീ ദാ​സ്. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ ആ​ദ്യ​മാ​യി ചെ​യ്യു​ന്ന സി​നി​മ മാ​യ​പൊ​ന്മാ​നാ​ണ്. അ​തൊ​രു ന​ല്ല സി​നി​മ​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ദോ​സ്ത് ചെ​യ്യു​ന്ന​ത്. ദോ​സ്ത് പോ​ലൊ​രു സി​നി​മ ചെ​യ്യു​മോ​യെ​ന്ന് പ​ല​രും ഇ​പ്പോ​ഴും ചോ​ദി​ക്കു​ന്നു​ണ്ട്.

ദി​ലീ​പു​മാ​യി ഇ​ട​യ്ക്കൊ​രു സൗ​ന്ദ​ര്യ പി​ണ​ക്കം ഉ​ണ്ടാ​യി എ​ന്ന​ത് ശ​രി​യാ​ണ്. ഒ​രു കു​ടും​ബ​മാ​കു​മ്പോ​ള്‍ സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ലൊ​ക്കെ പി​ണ​ക്കം ഉ​ണ്ടാ​കു​മ​ല്ലോ? അ​ത് പി​ന്നീ​ട് അ​ങ്ങ് മാ​റു​ക​യും ചെ​യ്യും. അ​ങ്ങ​നെ ഒ​രു വി​ഷ​യം ഞ​ങ്ങ​ള്‍​ക്ക് ഇ​ട​യി​ലു​ണ്ടാ​യി.

രണ്ടു പേ​ർ​ക്കും വാ​ശി​യാ​യി​രു​ന്നു. അ​തി​ല്‍ ഒ​രു​പാ​ട് പ​രാ​ജ​യം ഞാ​ന്‍ ഏ​റ്റു​വാ​ങ്ങി. ദി​ലീ​പു​മാ​യി വി​ഷ​യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്ന് ര​ണ്ട് വ​ർ​ഷം എ​നി​ക്ക് സി​നി​മ ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ഡ്വാ​ന്‍​സ് ത​ന്നെ നി​ർ​മാ​താ​ക്ക​ള്‍ വ​രെ മാ​റി​പ്പോ​യി. അ​ങ്ങ​നെ വ​ലി​യ പ്ര​ശ്നം അ​ന്ന് ഞാ​ന്‍ നേ​രി​ട്ടു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ആ ​പ്ര​ശ്ന​മി​ല്ല. ദി​ലീ​പു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​ണ്. എ​പ്പോ​ഴും കാ​ണു​ക​യും സം​സാ​രി​ക്കാ​റു​മു​ണ്ടെ​ന്ന് തു​ള​സീ​ദാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment