പി​റ​വ​ത്ത് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ സം​ഘം കൈ​യേ​റ്റം ചെ​യ്തു; കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പി​റ​വം: സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ സം​ഘം കൈയേറ്റം ചെ​യ്ത​താ​യി പ​രാ​തി. പി​റ​വ​ത്ത് പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെയാണ് കൈയേ​റ്റ സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യാ​ണ് എ​റ​ണാ​കു​ളം-പി​റ​വം-കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ലോ​ടു​ന്ന അ​ഷ്റി​ക ബ​സി​ന്‍റെ ഡ്രൈ​വ​ർ ലി​നേ​ഷി​നെ ആ​ക്ര​മി​ച്ച​ത്.

മു​ള​ന്തു​രു​ത്തി​ക്ക​ടു​ത്ത് വെ​ട്ടി​ക്കു​ള​ത്തുവ​ച്ച് ബ​സ്, ഒ​രു സ്വി​ഫ്റ്റ് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പി​ന്നാ​ലെ​യെ​ത്തി തോ​ട്ട​പ്പ​ടി​യി​ൽവ​ച്ച് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റേ​യും അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്നു​വ​ത്രെ.

തു​ട​ർ​ന്ന് പി​റ​വ​ത്ത് ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ച്ചു കൊ​ണ്ടി​ര​ക്കെ വീ​ണ്ടും കാ​റി​ലെ​ത്തി​യ സം​ഘം ഡ്രൈ​വ​റെ കൈയേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഏ​റെ വി​വാ​ദ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പ്ര​ശ്ന​ത്തി​ൽ ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ-സി​ഐ​ടി​യു ഇ​ട​പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​ന്ന​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ ബ​സ് ജീ​വ​ന​ക്കാ​ർ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment