കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ക്കം പ​കു​തി​യാ​യി കു​റ​ഞ്ഞു; പരിഷ്കാരങ്ങൾ ഫലപ്രാപ്തിയിലേക്ക്

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി ബ​സ് സ​ർ​വീ​സു​ക​ളു​ടെ മു​ട​ക്കം (ഓ​ഫ് റോ​ഡ്) പ​കു​തി​യാ​യി കുറഞ്ഞു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ഓ​ഫ് റോ​ഡ് നി​ര​ക്ക് പ​ര​മാ​വ​ധി കു​റ​ച്ച് 5 ശ​ത​മാ​ന​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ് എ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഓ​ഫ് റോ​ഡ് നി​ര​ക്ക് 1000 ആ​യി​രു​ന്ന​ത് ഓ​ഗ​സ്റ്റിൽ 500 ന് ​താ​ഴെ എ​ത്തി​ക്കു​വാ​നാ​യി എ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സെ​ൻ​ട്ര​ൽ റീ​ജണ​ൽ വ​ർ​ക്ഷോ​പ്പു​ക​ളി​ൽ ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ക​യും കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​യ​ർ​പാ​ർ​ട്സ് ല​ഭ്യ​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ മെ​ക്കാ​നി​ക്കു​ക​ളെ ല​ഭ്യ​മാ​ക്കു​ക​യും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ൻ​ജി​ൻ, ഗി​യ​ർ ബോ​ക്സ്, ക്രൗ​ൺ ആ​ൻഡ്‌ വീ​ൽ, സ​ബ് അ​സം​ബ്ലി അ​ട​ക്ക​മു​ള്ള​വ​യ്ക്ക് പ്രൊ​ഡ​ക്ഷ​ൻ ടാ​ർ​ജ​റ്റ് ന​ൽ​കി പ്രൊ​ഡ​ക്ടി​വി​റ്റി വ​ർ​ദ്ധി​പ്പി​ക്കു​വാ​നു​മാ​യ​താ​ണ് അ​തി​വേ​ഗം ഓ​ഫ് റോ​ഡ് കു​റ​യ്ക്കു​ന്ന​തി​നാ​യി സാ​ധി​ച്ചി​ച്ചു​ള്ള​ത്.

ബ​സു​ക​ളു​ടെ കൃ​ത്യ​മാ​യ പീ​രി​യോ​ഡി​ക് മെ​യി​ന്‍റ​ന​ൻ​സ്, എ​ൻ​ജി​ൻ അ​ട​ക്ക​മു​ള്ള യൂ​ണി​റ്റു​ക​ൾ ലൈ​ഫി​ന് അ​നു​സ​രി​ച്ചു​ള്ള റീ​പ്ലേ​സ്മെ​ൻ​റ്, ഇ​ല​ക്ട്രി​ക്ക​ൽ, എ​യ​ർ സി​സ്റ്റം എ​ന്നി​വ​യു​ടെ സൂ​പ്പ​ർ ചെ​ക്കിം​ഗും പ​രി​പാ​ല​ന​വും എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത് വ​ഴി​യും വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ഫ് റോ​ഡ് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു.

സിം​ഗി​ൾ യൂ​ണി​റ്റു​ക​ൾ​ക്ക് വേ​ണ്ടി​മാ​ത്രം ഡോ​ക്കി​ലാ​കു​ന്ന ബ​സു​ക​ളു​ടെ സ്പെ​യ​ർ​പാ​ർ​ട്സ് ആ​വ​ശ്യ​ക​ത​ക​ൾ, ബ്രേ​ക്ക് ഡൗ​ൺ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധിപ്പി​ക്കു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ഇ​തി​ന്‍റെ ഫ​ല​മാ​യി ഓ​ഫ് റോ​ഡ് ക​ണ​ക്ക് ഏ​കീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യി.

ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ത്യ​മാ​യ മോ​ണി​റ്റ​റി​ംഗി​ലൂ​ടെ സിം​ഗി​ൾ യൂ​ണി​റ്റു​ക​ൾ ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ പ്ര​സ്തു​ത ദി​വ​സം ത​ന്നെ ല​ഭ്യ​മാ​ക്കി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. സി ​എ​ഫിനു​ള്ള വാ​ഹ​നം കാ​ലേ​ക്കൂ​ട്ടി പ്ലാ​ൻ ചെ​യ്തു ന​ട​പ്പി​ലാ​ക്കി. ഇ​തും ഓ​ഫ് റോ​ഡ് നി​ര​ക്ക് 500ന് ​താ​ഴെ എ​ത്തി​ക്കു​ന്ന​തി​ന് ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ട്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment