വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ നഗരങ്ങളിലും ചെറിയ ജംഗ്ഷനുകളിലുമൊക്കെ പതിവ് കാഴ്ചയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു പാർക്കിംഗ് പ്രശ്നമാണ് ഫേസ്ബുക്കിലും ശ്രദ്ധ നേടുന്നത്. ഡാനിഷ് റിയാസ് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ സംഭവത്തിന്റെ പോസ്റ്റും ചിത്രവും പങ്കുവച്ചിരിക്കുന്നത്.
ജിമ്മില്‍ പോകാനെത്തിയ ഡാനിഷ് റിയാസ് അടഞ്ഞുകിടന്ന കടയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തുപോയി. തിരിച്ചുവന്നപ്പോള്‍ കാറില്‍ കണ്ട കുറിപ്പ് ഇങ്ങനെയായിരുന്നു.
‘വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യുക. നിങ്ങളുടെ വാഹനത്തിന്റെ മുന്‍വശം കാണാനല്ല ഞങ്ങള്‍ വാടക കൊടുത്ത് കെട്ടിടം എടുക്കുന്നത്’.
തിരിച്ചെത്തിയ വാഹന ഉടമ കുറിപ്പും അതേകുറിച്ചുള്ള തന്റെ അഭിപ്രായവുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഇന്നലെ രാവിലെ ഒരു എട്ട് മണിക്ക് ജിമ്മിലേക്ക് കയറുമ്പോൾ, കാറ് തൊട്ടടുത്ത കടയുടെ മുൻപിൽ, അതിന്റെ ഷട്ടറിനോട് ചേർത്ത് ഇട്ടിട്ട് പോയി. “രാവിലെ അല്ലേ, ഷോപ്പുകൾ തുറക്കാൻ ആയില്ലല്ലോ” എന്ന് കരുതി അവിടെ പാർക്ക് ചെയ്ത് പോയതാണ്.
ജിം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ കണ്ടത്, ഈ പേപ്പറിൽ ഇങ്ങനെയെഴുതി കാറിന്റെ ഗ്ലാസിൽ ഒട്ടിച്ചു വെച്ചിരിക്കുന്നു. ഷട്ടർ പാതി തുറന്നിട്ട് കടയുടമ എങ്ങോട്ടോ പോയിട്ടുമുണ്ട്, ആളെ അവിടെ കണ്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ദേഷ്യം, ഫ്രസ്ട്രേഷൻ, നിസഹായത എല്ലാം ഈ ഒരു എഴുത്തിലുണ്ട്. പക്ഷേ മാന്യനാണ് “ഡാഡി’‘ക്ക് വിളിച്ചിട്ടില്ല. എന്തായാലും ഇനി കാണുമ്പോൾ ആശാനോട് ഒരു സോറി പറയണം’ എന്നാണ് പേപ്പറും കയ്യില്‍ പിടിച്ചുള്ള ചിത്രം പങ്കുവച്ച് യുവാവ് കുറിച്ചത്.
ജിം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ കണ്ടത്, ഈ പേപ്പറിൽ ഇങ്ങനെയെഴുതി കാറിന്റെ ഗ്ലാസിൽ ഒട്ടിച്ചു വെച്ചിരിക്കുന്നു. ഷട്ടർ പാതി തുറന്നിട്ട് കടയുടമ എങ്ങോട്ടോ പോയിട്ടുമുണ്ട്, ആളെ അവിടെ കണ്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ദേഷ്യം, ഫ്രസ്ട്രേഷൻ, നിസ്സഹായത എല്ലാം ഈ ഒരു എഴുത്തിലുണ്ട്. പക്ഷേ മാന്യനാണ് “ഡാഡി”ക്ക് വിളിച്ചിട്ടില്ല. എന്തായാലും ഇനി കാണുമ്പോൾ ആശാനോട് ഒരു സോറി പറയണം.