ലേ​ലു അ​ല്ലു, ലേ​ലു അ​ല്ലു..! കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റാ​തെ പോ​യ ജീ​വ​ന​ക്കാ​ർ​ക്കു പോ​ലീ​സ് വ​ക ഇ​ന്പോ​സി​ഷ​ൻ; ചെ​യ്ത തെ​റ്റ് 100 പ്രാ​വി​ശ്യം എ​ഴു​തി​യ​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ​കൊ​ണ്ട്

അ​ടൂ​ർ: വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെപോ​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ഇന്പോ​സി​ഷ​ൻ എ​ഴു​തി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട – ച​വ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യു​മാ​ണ് അ​ടൂ​ർ ട്രാ​ഫി​ക് യൂ​ണി​റ്റ് ആ​സ്ഥാ​ന​ത്തു വി​ളി​ച്ചു​വ​രു​ത്തി ശി​ക്ഷ ന​ൽ​കി​യ​ത്.

പാ​ർ​ഥ​സാ​ര​ഥി ജം​ഗ്ഷ​നി​ൽ ബ​സി​ൽ ക​യറാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള സ്കൂ​ൾ കു​ട്ടി​ക​ളെ ക​യ​റ്റാ​തെ ഇ​റ​ക്കി​വി​ടു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തോ​ടെ​ ബ​സ് ക​ണ്ടെ​ത്തി ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

സ്കൂ​ൾ കു​ട്ടി​ക​ളെ ബ​സി​ൽ‌ ക​യ​റ്റാ​തി​രി​ക്കു​ക​യോ മ​നഃ​പൂ​ർ​വ​മാ​യി ഇ​റ​ക്കി​വി​ടു​ക​യോ കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യോ ഇ​ല്ലെ​ന്ന് ഇ​രു​വ​രും നൂ​റു​ത​വ​ണ ഇന്പോസി​ഷ​ൻ എ​ഴു​തി പോ​ലീ​സി​നു ന​ൽ​കി.

ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഇ​ത്ര​യും എ​ഴു​തി​പ്പി​ച്ച​ത്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു ട്രാ​ഫി​ക് എ​സ്ഐ ജി. ​സു​രേ​ഷ്കു​മാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

Related posts

Leave a Comment