നടന് നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴഞ്ഞതോടെ നടി സാമന്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. 2021 ലായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹ മോചിതരാകുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും. 2017 ലായിരുന്നു വിവാഹം. പക്ഷെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. നാഗ ചൈതന്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുമ്പോള്‍ സാമന്തയും ദാമ്പത്യ തകര്‍ച്ചയുമൊക്കെ ചര്‍ച്ചയായി മാറുകയാണ്.
ഇതിനിടെ സാമന്തയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ റിലേഷന്‍ഷിപ്പ് അവനവനോട് തന്നെ ആയിരിക്കുമെന്നാണ് വീഡിയോയില്‍ സാമന്ത പറയുന്നത്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടത്തെക്കുറിച്ചാണ് വീഡിയോയില്‍ സമാന്ത സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.
ഈ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഏറ്റവും മഹത്തായ റിലേഷന്‍ഷിപ്പ് അവനവനോടുള്ളത് തന്നെയായിരിക്കും. നിങ്ങളുടെ മാതാപിതാക്കളോ കാമുകനോ കാമുകിയോ അല്ല. കാരണം നമ്മൾ തകര്‍ന്നു പോകുമ്പോള്‍, ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍, സ്വയം വിശ്വസിക്കുക, ഒരുനാള്‍ ഇത് സംഭവിക്കും. ഇപ്പോള്‍ നമ്മുടെ ഏറ്റവും വലിയ പ്രശ്നം പരീക്ഷ ആയിരിക്കും. പക്ഷെ സ്വയം വിശ്വസിക്കൂ, നിങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. അങ്ങനെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകാന്‍ പോകുന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. നിങ്ങളുടെ ഏറ്റവും മികച്ച സുഹൃത്തായി മാറുക- എന്നാണ് സമാന്ത പറയുന്നത്.
നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെയാണ് സമാന്ത ഇങ്ങനൊരു പരാമര്‍ശം നടത്തിയതാണ് പലരുടെയും ശ്രദ്ധ നേടാന്‍ കാരണം. താരത്തിന്റെ പരാമര്‍ശത്തെയും നാഗ ചൈതന്യയെയും ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ് പലരും. സമാന്ത പറഞ്ഞതു ശരിയാണെന്നും വീണു പോകുമ്പോള്‍ ആരും കൂടെ കാണില്ലെന്നും ചിലര്‍ കമന്റില്‍ പറയുന്നുണ്ട്.