ദ​ളി​ത് പെ​ൺ​കു​ട്ടി​യെ​യും ആ​ടി​നെ​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ൽ ആ​റു വ​യ​സു​ള്ള ദ​ളി​ത് പെ​ൺ​കു​ട്ടി​യെ​യും വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ആ​ടി​നെ​യും പീ​ഡി​പ്പി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ.

റ​സൂ​ൽ​പു​ർ ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യ ഗ​ജേ​ന്ദ്ര സിം​ഗ് (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ഷി​ക്കാ​ർ​പു​ർ ബ്ലോ​ക്കി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​റാ​ണ്.

ഔ​ദ്യോ​ഗി​ക ജോ​ലി​ക​ൾ​ക്കാ​യി ഗ്രാ​മ​ത്തി​ൽ പ​തി​വാ​യി വ​രാ​റു​ള്ള പ്ര​തി വീ​ടി​ന്‍റെ മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ ഈ ​വീ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ട്ടി​ൻ കു​ട്ടി​യെ​യും ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​ക്കി. സം​ഭ​വ​സ​മ​യം മ​റ്റാ​രും വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യാ​യ കു​ട്ടി ര​ണ്ട് സം​ഭ​വ​ങ്ങ​ളും ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 8.25 ല​ക്ഷം രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment