മമ്മൂട്ടിക്കൊപ്പം സിനിമയില്‍ അഭിനയിക്കുകയെന്നത് ഏതൊരു പുതുമുഖ നടന്റെയും സ്വപ്നമാണ്. എന്നാല്‍, കിട്ടിയ അവസരം കളഞ്ഞുകുളിച്ചവരെ എന്തു പറയും. കേരളത്തിലെ പ്രമുഖ മിമിക്രി താരത്തിനാണ് ഇത്തരത്തില്‍ മികച്ചൊരു അവസരം നഷ്ടമായത്. സൂപ്പര്‍ഹിറ്റായി ഓടുന്ന തോപ്പില്‍ ജോപ്പനില്‍ പ്രധാന വേഷത്തിലേക്കാണ് മിമിക്രി താരത്തെ വിളിച്ചത്. മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ച സന്തോഷത്തില്‍ ഈ മമിക്രി കലാകാരന് കൂട്ടുകാര്‍ക്കൊക്കെ ലാവിഷായി ഒരു പാര്‍ട്ടി നടത്തി.
രാത്രി മുഴുവന്‍ മദ്യപാനം. അടിച്ചു ഫിറ്റായതോടെ മിമിക്രി താരത്തിന് രാവിലെ എണീല്ക്കാനായില്ല. അതോടെ ഷൂട്ടിംഗും സിനിമയും അയാള്‍ക്ക് നഷ്ടമായി. തോപ്പില്‍ ജോപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പാഷണം ഷാജി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ താരത്തിന്റെ പേര് പറയില്ലെന്നും ഷാജി പറഞ്ഞു.
ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ മിമിക്രി താരങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ ദോഷമാണിതെന്നാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ കമന്റ് ചെയ്യുന്നത്. മിമിക്രിക്കാര് അഹങ്കാരികളും മദ്യപാനികളുമാണെന്നും ഇത്തരക്കാര്‍ക്ക് ഇതിലും വലുത് വരുമെന്നും പറഞ്ഞവര്‍ കുറവല്ല.