കൽപറ്റ: വയനാട് ദുരന്തഭൂമിയിലെ തെരച്ചിലില്‍ ഫയര്‍ഫോഴ്സ് നാല് ലക്ഷം രൂപ കണ്ടെത്തി. വെള്ളാര്‍മല സ്കൂളിന് പിന്നില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്.
അഞ്ഞൂറിന്റെ ഏഴും നൂറിന്റെ അഞ്ചും നോട്ടു കെട്ടുകള്‍ കിട്ടി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തുക. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് കവർ ഒഴുകി പോവാഞ്ഞതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണ്. തുടര്‍ നടപടികള്‍ക്കായി പോലീസ് തുക ഏറ്റെടുത്തു.
ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം ഇതാണെന്നാണ് കരുതുന്നത്.