നാഗചൈതന്യ- ശോഭിത വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞത് സാമന്തയെയാണ്. ഇപ്പോഴിതാ മുൻഭർത്താവ് നാഗചൈതന്യയുടെ വിവാഹ നിശ്ചയ വാർത്തകൾ ചർച്ചയാകുമ്പോൾ സൂപ്പർ കൂൾ ചിത്രം പങ്കുവച്ച് സാമന്ത എത്തിയിരിക്കുകയാണ്. അടിക്കുറിപ്പുകളൊന്നുമില്ലാത്ത ചിത്രമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. എന്നാൽ താരം പങ്കുവച്ച ചിത്രത്തിൽ നിന്നും ആരാധകർ പലതും മനസിലാക്കിയെടുത്തു.
‘നൗ വീ ആര് ഫ്രീ’ എന്ന ഗാനമാണ് ചിത്രത്തിനൊപ്പം സാമന്ത ഉപയോഗിച്ചിരിക്കുന്നത്. തവിട്ട് നിറത്തിലെ സ്വെറ്റ് ഷര്‍ട്ടിനൊപ്പം സണ്‍ഗ്ലാസും മോതിരവുമാണ് താരത്തിന്റെ സ്റ്റൈല്‍. സ്വെറ്റ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ് വാക്കുകളിലാണ് ആരാധകരുടെ ശ്രദ്ധ പോയത്. ‘ശാന്തിയുടെയും സമാധാനത്തിന്റെയും മ്യൂസിയം’ എന്നാണ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.’
ചിത്രങ്ങളിൽ വിരലുകളിലൊന്ന് നെറ്റിയോട് ചേര്‍ത്ത് വച്ചിരിക്കുന്നത് വിവാദങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതാണ് ക്ലാസ് മറുപടിയെന്നും, രാജകീയമായ മറുപടിയാണെന്നും ചിലര്‍ കുറിക്കുമ്പോള്‍, ആ പാട്ട്, ആ കൈവിരല്‍, ടി– ഷര്‍ട്ട് ഇത്രയും പോരെ എന്നാണ് മറ്റുചിലരുടെ മറുപടി.