ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്കൊപ്പം ഈശ്വർ മൽപെയും സംഘവും ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തും.
അർജുന്റെ ലോറിയിലെ തടി കെട്ടാൻ ഉപയോഗിച്ച കയറും ലോഹഭാഗവും കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. നാവികസേന ഈ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇരുമ്പ് വടം ഉപയോഗിച്ച് ബന്ധിപ്പിച്ച് ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ കഴിയുന്ന റഫ് ടെറൈൻ ക്രെയിൻ ഇന്ന് ഷിരൂരിൽ എത്തിക്കും.
പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി ഗോവയിൽ നിന്ന് ഡ്രജൻ തിങ്കളാഴ്ചയോടെ എത്തിക്കുമെന്ന് ജില്ലാ ഭരണകുടം അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾക്ക് താമസമുണ്ടാകുമെന്നണ് സൂചന.