നാ​ല് സം​സ്ഥാ​ന​ങ്ങ​ള്‍ ജ​ന​വി​ധി​യി​ലേ​ക്ക്; കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​ര്‍ അ​ട​ക്കം നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

ജ​മ്മു കാ​ഷ്മീ​രി​ന് പു​റ​മെ മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ജാ​ര്‍​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പ്ര​ഖ്യാ​പി​ക്കു​ക . ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം. അ​തേ സ​മ​യം, വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും ചേ​ല​ക്ക​ര, പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും പ്ര​ഖ്യാ​പി​ച്ചേ​ക്കും.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ രാ​ജി​യെ തു​ട​ര്‍​ന്നാ​ണ് വ​യ​നാ​ട്ടി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കു​ന്ന​ത്. നേ​ര​ത്തെ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നും അ​ദ്ദേ​ഹം ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ചേ​ല​ക്ക​ര എം​എ​ല്‍​എ ആ​യി​രു​ന്ന സി​പി​എ​മ്മി​ന്‍റെ കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ല​ത്തൂ​ര്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ചി​രു​ന്നു.

പാ​ല​ക്കാ​ട് എം​എ​ല്‍​എ ആ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ഷാ​ഫി പ​റ​മ്പി​ല്‍ വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ചേ​ല​ക്ക​ര​യി​ലും പാ​ല​ക്കാ​ടും നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

ഹ​രി​യാ​ന നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ന​വം​ബ​ര്‍ മൂ​ന്നി​നും മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ന​വം​ബ​ര്‍ 26 നും ​അ​വ​സാ​നി​ക്കും. ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി​യും ഡി​സം​ബ​റോ​ടെ​യും അ​വ​സാ​നി​ക്കും. ‌

ഇ​തോ​ടൊ​പ്പം ജ​മ്മു​കാ​ഷ്മീ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്താ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. നേ​ര​ത്തെ, ജ​മ്മു​കാ​ഷ്മീ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​റി​ന​കം ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Related posts

Leave a Comment