പെ​രു​ന്ത​ച്ച​ന്‍റെ ക​ഥ വീ​ണ്ടും വ​രു​ന്നു…

പെ​രു​ന്ത​ച്ച​ന്‍റെ ക​ഥ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്നു.​അ​ജി​ത്ത് പൂ​ജ​പ്പു​ര ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ നി​ഴ​ൽ ത​ച്ച​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പെ​രു​ന്ത​ച്ച​ന്‍റെ ക​ഥ വീ​ണ്ടും ക​ട​ന്നു​വ​രു​ന്ന​ത്. സൂ​പ്പ​ർ എ​സ് ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കൂ​ത്താ​ട്ടു​കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പു​രോ​ഗ​മി​ക്കു​ന്നു.

പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ രാ​മ​ദാ​സ​ൻ ത​ച്ച​നാ​യി ഷി​ബു സി.​ആ​ർ വേ​ഷ​മി​ടു​ന്നു. പെ​രു​ന്ത​ച്ച​നാ​യി രാ​ജേ​ന്ദ്ര കു​റു​പ്പും, ജാ​ന​കി​യാ​യി നി​ഷി​യും വേ​ഷ​മി​ടു​ന്നു. പെ​രു​ന്ത​ച്ച​ന്‍റെ പി​ൻ ത​ല​മു​റ​യി​ലെ ത​ച്ച​നാ​ണ് താ​നെ​ന്ന് സ്വ​യം പ​റ​ഞ്ഞു ന​ട​ക്കു​ന്ന രാ​മ​ദാ​സ​ൻ എ​ന്ന ആ​ശാ​രി​യു​ടെ ക​ഥ​യാ​ണ് നി​ഴ​ൽ ത​ച്ച​ൻ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്.

വ​ര​രു​ചി​യു​ടെ​യും പ​ഞ്ച​മി​യു​ടെ​യും ഈ ​കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലൂ​ടെ വി​ക​സി​ക്കു​ന്ന ക​ഥ​യി​ൽ അ​ഗ്നി​ഹോ​ത്രി​യും പെ​രു​ന്ത​ച്ച​നും നാ​റാ​ണ​ത്ത്ഭ്രാ​ന്ത്ര​നും കാ​ര​യ്ക്ക​ല​മ്മ​യും ഉ​ൾ​പ്പെ​ടെ പ​റ​യി​പെ​റ്റ പ​ന്തി​രു​കു​ല​വും ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​തി​രൂ​പ​ങ്ങ​ളാ​യി, ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ചി​ത്ര​ത്തി​ൽ ക​ട​ന്നു​വ​രു​ന്നു.

കാ​മ​റ- നി​ധി​ൻ ചെ​മ്പ​ക​ശേ​രി, ഗാ​ന​ങ്ങ​ൾ- ബി​ജു ശ​ങ്ക​ർ, സം​ഗീ​തം – സ​തീ​ശ് വി​ശ്വ, എ​ഡി​റ്റ​ർ -ലി​ബി​ൻ ലീ, ​ആ​ർ​ട്ട്- ദി​ലീ​പ് ചു​ങ്ക​പ്പാ​റ, മേ​ക്ക​പ്പ്- ബി​നോ​യ് കൊ​ല്ലം, കോ​സ്റ്റ്യൂം – സു​നി​ൽ റ​ഹ്മാ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷാ​ജ​ൻ ക​ല്ലാ​യി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- ര​മി​ത്ത്, ജി​ജോ,നി​ധി​ൻ, പി​ആ​ർ​ഒ – അ​യ്മ​നം സാ​ജ​ൻ.

ഷി​ബു സി.​ആ​ർ, ഡോ. ​രാ​ജ് കു​റു​പ്പ്, സി​റി​യ​ക് ആ​ല​ഞ്ചേ​രി,നി​ഷി ഗോ​വി​ന്ദ്, ജി​ജി പാ​ലോ​ട് , ജ​യ​ൻ കാ​രേ​റ്റ്, ഷാ​ജ​ഹാ​ൻ തു​ളി​ക്കോ​ട്, ജീ​വ​ൻ ആ​ന​ന്ദ്, കൃ​ഷ്ണ​നു​ണ്ണി, ഷെ​റീ​ഫ് ത​മ്പാ​നൂ​ർ , അ​ഭി​ലാ​ഷ് ആ​ല​പ്പു​ഴ, സ​ണ്ണി ക​ല്ലൂ​പ്പാ​റ, നീ​ഹാ​രി​ക,അ​നു​രാ​ധ, ഇ​ന്ദു പ്ര​മോ​ദ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Related posts

Leave a Comment