എ​സ്എ​സ്എ​ല്‍​വി വി​ക്ഷേ​പ​ണം പൂ​ർ​ണ വി​ജ​യം; ഇ​ഒ​എ​സ്-08​നെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചു; വി​ക്ഷേ​പ​ണം ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ഒ​ന്നാം ന​മ്പ​ർ ലോ​ഞ്ച് പാ​ഡി​ൽ 

ശ്രീ​ഹ​രി​ക്കോ​ട്ട: ചെ​റി​യ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കു​റ​ഞ്ഞ ചി​ല​വി​ൽ വി​ക്ഷേ​പി​ക്കു​ന്ന​തി​ന് ഇ​സ്രോ രൂ​പ​ക​ല്പ​ന ചെ​യ്ത എ​സ്എ​സ്എ​ൽ​വി ഡി-03(​സ്മോ​ൾ സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കി​ള്‍ ) വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ഒ​ന്നാം ന​മ്പ​ർ ലോ​ഞ്ച് പാ​ഡി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഇ​ഒ​എ​സ്-08​നെ എ​സ്എ​സ്എ​ൽ​വി ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്‌​പെ​യ്‌​സ് സെ​ന്‍റ​റി​ൽ​നി​ന്ന് രാ​വി​ലെ 9.17നാ​ണ് റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത്. വി​ക്ഷേ​പ​ണ​ത്തി​ന്‍റെ മൂ​ന്ന് ഘ​ട്ട​വും വി​ജ​യ​ക​ര​മാ​ണെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു.

ഒ​രു​വ​ർ​ഷം പ്ര​വ​ർ​ത്ത​ന​കാ​ലാ​വ​ധി​യു​ള്ള ഇ​ഒ​എ​സ്-08 ചെ​റു ഉ​പ​ഗ്ര​ഹ​ത്തി​ൽ മൂ​ന്നു നി​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. 175.5 കി​ലോ​ഗ്രാ​മാ​ണ് ഭാ​രം. പി​എ​സ്എ​ൽ​വി​ക്കും ജി​എ​സ്എ​ൽ​വി​ക്കും പു​റ​മേ ഇ​സ്രോ ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​ണ് എ​സ്എ​സ്എ​ൽ​വി.

Related posts

Leave a Comment