പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം: പ്ര​തി പി​ടി​യി​ല്‍

പാ​മ്പാ​ടി: ബൈ​ക്കി​ലെ​ത്തി പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്ന​യാ​ളെ പാ​മ്പാ​ടി പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ആ​നി​ക്കാ​ട് മാ​വു​ങ്ക​ല്‍ റോ​ണി (26)യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി ബൈ​ക്കി​ല്‍ എ​ത്തി സൗ​ത്ത് പാ​മ്പാ​ടി, മു​ളേ​ക്കു​ന്ന്, കു​റ്റി​ക്ക​ല്‍ തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​റ്റ​യ്ക്ക് ന​ട​ന്നു വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി വ​ഴി ചോ​ദി​ക്കും.

തു​ട​ര്‍​ന്ന് ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം വേ​ഗ​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ച് പോ​വു​ക​യാ​ണ് ചെ​യ്തി​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. നി​ര​വ​ധി പേ​ര്‍ ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​വ​സാ​ന​മാ​യി ക​ഴി​ഞ്ഞ ജൂ​ലൈ 22നു ​ഹീ​റോ എ​ക്സ് പ്ല​സ് ബൈ​ക്കി​ല്‍ എ​ത്തി ഇ​യാ​ള്‍ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​മ്പാ​ടി പോ​ലീ​സ് ക​റു​ക​ച്ചാ​ല്‍, പാ​മ്പാ​ടി പ്ര​ദേ​ശ​ത്തു​ള്ള ഈ ​മോ​ഡ​ല്‍ ബൈ​ക്കു​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ച്ചു.

ഏ​താ​ണ്ട് 400ല്‍​പ്പ​രം ബൈ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 400 ബൈ​ക്കു​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​രു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു. അ​തി​ല്‍ കേ​സി​ന് ആ​സ്പ​ദ​മാ​യ ദി​വ​സ​ങ്ങ​ളി​ല്‍ പാ​മ്പാ​ടി പ്ര​ദേ​ശ​ത്തെ മൊ​ബൈ​ല്‍ ട​വ​റി​ന്‍റെ പ​രി​ധി​യി​ല്‍ വ​ന്ന ഫോ​ണ്‍ ന​മ്പ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

പാ​മ്പാ​ടി എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍​ഡ് വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ കെ.​എ. ന​ജീ​ബ്, എം.​ബി. കോ​ളി​ന്‍​സ്, ജോ​ജ​ന്‍ ജോ​ര്‍​ജ്, എ​എ​സ്ഐ ന​വാ​സ്, പി.​പി. മ​ധു, കെ.​എ. മി​നി​മോ​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment