ഉത്തർപ്രദേശിൽ ദേശീയ പതാകയിലിരുന്നു ചീട്ടുകളിച്ച സ്കൂൾ അധ്യാപകനുൾപ്പെടെ നാലു യുവാക്കൾ അറസ്റ്റിൽ.
മഥുര ജില്ലയിലെ ലക്ഷ്മി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ദേശീയപതാക നിലത്തുവിരിച്ച് അതിലിരുന്നു ചീട്ടുകളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയുമായിരുന്നു.
ഷൂസും ചെരിപ്പും ധരിച്ചാണ് ഇവർ ദേശീയ പതാകയിലിരുന്നു ചീട്ടുകളിച്ചത്. ദൃക്സാക്ഷികളിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.