പുതുക്കാട്: ദേശീയപാതയിൽ കെഎസ്ആര്‍ടിസി സ്റ്റാൻഡിനു മുന്പിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
തൊടുപുഴ സ്വദേശി ദിലീപിനാണ് പരിക്കേറ്റത്. ശനി രാവിലെ എട്ടോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് അശ്രദ്ധമായി സ്റ്റാൻഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസ് പെട്ടെന്ന് തിരിക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തുനിന്ന് കള്ളുമായി വന്നിരുന്ന പിക്കപ്പ് ബസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
പിക്കപ്പ് ഇടിച്ച് ഡിവൈഡറില്‍ സ്ഥാപിച്ച സിഗ്നല്‍ പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീണു. ഇടിയെതുടർന്ന് മറിഞ്ഞ പിക്കപ്പില്‍നിന്ന് ഡ്രൈവറെ നാട്ടുകാരാണ് പുറത്തെടുത്തത്. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് വാഹനം റോഡിൽ നിന്നു നീക്കിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.
സ്റ്റാൻഡിലേക്ക് വരുന്നതും പോകുന്നതുമായ കെഎസ്ആർടിസി ബസുകള്‍ ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പോലീസും ബന്ധപ്പെട്ട അധികൃതരും ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാൻഡിനു സമീപം അപകടത്തിൽപ്പെട്ട പിക്കപ്പ് വാഹനം.