തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കാണ് സാധ്യത.ഇവിടങ്ങളിലെ പ്രളയസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
തെക്കന്‍ കേരളത്തില്‍ നാളെയോടെ കനത്ത മഴയ്ക്ക് ശമനമാകുമെന്നും വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
എന്നാല, കേരളത്തില്‍ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ചയും കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തര കര്‍ണാടക മുതല്‍ കന്യാകുമാരി തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയാണ് കേരളത്തില്‍ മഴ കനക്കാന്‍ ഇടയാക്കുന്നത്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും കേരളത്തില്‍ മഴയ്ക്ക് ശക്തി പകരുന്നുണ്ട്.
കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.