വ്യത്യസ്തതയ്ക്കുവേണ്ടി എന്തും ചെയ്യുന്നവര്‍ ഏറെയാണ്. ഇല കൊണ്ടുള്ള വസ്ത്രവും തുണിയില്ലാത്ത ഓട്ടവുമൊക്കെ പലരും പുറത്തെടുത്ത നമ്പറുകളാണ്. ഇപ്പോഴിതാ റഷ്യയില്‍ നിന്നൊരു മോഡല്‍ ഒരു അടിപൊളി വസ്ത്രം അണിഞ്ഞു. തുണി കൊണ്ടുള്ള വസ്ത്രമല്ലെന്നുമാത്രം. യൂലിയ കൗനോവ എന്ന റഷ്യക്കാരിയാണ് മാംസ വസ്ത്രവുമായി ഏവരെയും ഞെട്ടിക്കാനിറങ്ങിയത്. എന്നാല്‍ അവസാനം ഞെട്ടിയതും പണികിട്ടിയതും യൂലിയയ്ക്കു തന്നെ.
ഒരു ഫാഷന്‍ വീക്കിനു മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനാണ് ഇവര്‍ വ്യത്യസ്തത തെരഞ്ഞെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ടാണു യൂലിയയെ ഡിസൈനര്‍ മാംസവേഷം അണിച്ചത്. ആകെ 25 കിലോഗ്രമായിരുന്നു ഇറച്ചിയുടെ ഭാരം. ഫോട്ടോ ഷൂട്ട് നാലു മണിക്കൂര്‍ നീണ്ടു.
പുലര്‍ച്ചെയായിരുന്നു ഷൂട്ടിങ്. ഷൂട്ടിംഗ് നീണ്ടതോടെ ‘വസ്ത്രം’ പതിയെ പണി കൊടുത്തു തുടങ്ങി. വൈകുന്നേരമായതോടെ മാംസത്തിന്റെ നാറ്റം അസഹനീയമായി ത്തോന്നി. അവസാനം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. ഒടുവില്‍ മോഡല്‍ കുഴഞ്ഞുവീണേക്കുമെന്ന അവസ്ഥയായി. അവസാനം ആംബുലന്‍സിലാണ് മോഡലിനെ വീട്ടിലെത്തിച്ചത്. പോരാത്തതിന് മൃഗസ്നേഹികളുടെ തെറിവിളികള്‍ വേറെയും.