സോഷ്യൽ മീഡിയയിലെ വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോയ്ക്ക് ആരാധകരേറെയാണ്. ഇത്തരം വീഡിയോകൾ മൃഗങ്ങൾ അവയുടെ ആവാസവ്യവസ്ഥയിൽ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനൊപ്പം, അവയുടെ രസകരമായ വേട്ടയാടലുകളും കാണിക്കുന്നു.
ഇത്തരത്തിൽ എരുമക്കൂട്ടത്തെ പേടിക്കുന്ന ഒരു സിംഹക്കുട്ടിയുടെ വീഡിയോ യൂട്യൂബിൽ വൈറലായിരിക്കുകയാണ്. എരുമകൾ തന്റെ ആവാസ വ്യവസ്ഥയിൽ എത്തിയയുടൻ സിംഹം ഇരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
താമസിയാതെ തന്നെ നിരവധി എരുമകൾ സിംഹത്തിന്റെ അടുത്തേക്ക് എത്തുന്നു. തുടർന്ന് ജീവൻ രക്ഷിക്കാൻ മരത്തിന് മുകളിലേക്ക് സിംഹം കയറുകയാണ്. പക്ഷേ എരുമകൾ മരത്തെ എല്ലാ വശങ്ങളിൽ നിന്നും വളയുകയും സിംഹത്തിന്റെ പുറത്തുകടക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്യുന്നു.
എന്നാൽ ഇതിനിടെ സിംഹം മരത്തിൽ നിന്ന് വഴുതി വീഴുകയും എരുമകളിലൊന്ന് കൊമ്പുകൊണ്ട് അവനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സിംഹം സമനില വീണ്ടെടുക്കാനും ശ്രമിക്കുന്നു. പക്ഷേ അവസാനം മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു.
ഈ സംഭവം ഷൂട്ട് ചെയ്ത ആളുകൾ നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. ഒരുപക്ഷേ എരുമക്കൂട്ടം സിംഹത്തെ ആക്രമിച്ച് കൊല്ലുമെന്ന് കരുതിയാകും അത്.
എന്നാൽ കൊമ്പ് എരുമയുടെ മേൽ വീണതിനാൽ സിംഹം പെട്ടെന്ന് തന്നെ രക്ഷപ്പെട്ടു. മുറിവേറ്റതിനാൽ എരുമയുടെ ശ്രദ്ധ തിരിക്കുകയും ചെയ്തു. തുടർന്ന് എരുമകൾ സിംഹത്തിനെ പിടിക്കാൻ വീണ്ടും ശ്രമിക്കുന്നു.
വീഡിയോയുടെ വിവരണത്തിൽ പറഞ്ഞത് പോലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും സഫാരി ഗൈഡുമായ നിക്ക് ആൻഡ്രൂ ഈ ദൃശ്യങ്ങൾ റെക്കോർഡുചെയ്ത് ഒരു യൂട്യൂബ് ചാനലിൽ പങ്കിട്ടു. ആകെ 1000 പോത്തുകൾ സിംഹക്കുട്ടിയെ ചുറ്റിപ്പറ്റിയതായി വിവരണം പറയുന്നു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ കണ്ട് ആവേശഭരിതരായി. ‘പ്രായപൂർത്തിയാകുകയും ഒരു ദിവസം നേതാവാകുമെന്ന് പ്രതീക്ഷിക്കുന്നു, കളിക്കാൻ പോകുമ്പോൾ അധികം ദൂരെ അലഞ്ഞുതിരിയരുത് എന്ന വലിയ പാഠം ഈ കുട്ടി പഠിച്ചു” തുടങ്ങിയ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.