ലോകത്തിലെ ഏറ്റവും വീതിയുള്ള നാവുള്ള സ്ത്രീ എന്ന ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയ ബ്രിട്ടാനി ലക്കായോയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. യുഎസിലെ ടെക്സാസിൽ നിന്നുള്ള ബ്രിട്ടാനിയുടെ നാവിന്റെ വീതി 7.90 സെൻ്റീമീറ്റർ (3.11 ഇഞ്ച്) ആണ്.
മുകളിലെ ചുണ്ടിൻ്റെ അറ്റം മുതൽ മധ്യഭാഗം വരെ നീളം അളക്കുമ്പോൾ അവളുടെ നാവ് നീളത്തേക്കാൾ 2.5 സെ.മീ (1 ഇഞ്ച്) വീതിയുള്ളതാണ് എന്നും ഗിന്നസ് വേൾഡ് റിക്കാർഡ് പറയുന്നു.
എമിലി ഷ്ലെങ്കർ (യുഎസ്എ) ന്റെ റിക്കാർഡ് ആണ് പത്ത് വർഷത്തിന് ശേഷം ബ്രിട്ടാനി സ്വന്തമാക്കിയത്. എമിലിയുടെ നാവിന്റെ വീതി 7.33 സെൻ്റീമീറ്റർ (2.89 ഇഞ്ച്) ആയിരുന്നു.
തനിക്ക് വലിയ നാവാണ് ഉള്ളതെന്ന് ചെറുപ്പത്തിലെ തന്നെ തിരിച്ചറിഞ്ഞിരുന്നതായി ബ്രിട്ടാനി പറഞ്ഞു. ഇക്കാര്യം പറഞ്ഞ് വീട്ടുകാർ പലപ്പോഴും കളിയാക്കിയിരുന്നതായും ബ്രിട്ടാനി കൂട്ടിച്ചേർത്തു.
ഇങ്ങനെയക്കെ സംഭവിച്ചെങ്കിലും ലോകത്തിലെ എല്ലാ സ്ത്രീകളിൽ വച്ചും ഏറ്റവും വീതി കൂടിയ നാവ് തന്റേതായിരിക്കുമെന്ന് അവൾ കരുതിയില്ല.