ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് അതിൽ പ്രശസ്തി നേടുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അത്തരത്തിൽ ഒരു റിക്കാർഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും ഫുഡ് കൺസൾട്ടന്റുമായ ബ്രയാൻ ന്വാന എന്ന 22 കാരൻ.
ഏറ്റവും കൂടുതൽ ഫുഡ് ഔട്ട്ലെറ്റുകൾ 24 മണിക്കൂറിനുള്ളിൽ സന്ദർശിച്ചാണ് ബ്രയാൻ ലോക റിക്കാർഡ് നേടിയെടുത്തത്. 150 ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളാണ് 24 മണിക്കൂറിനുള്ളിൽ ഇയാൾ സന്ദർശിച്ചത്.
കഴിഞ്ഞ വർഷം 100 റെസ്റ്റോറന്റുകൾ സന്ദർശിച്ച് അമേരിക്കൻ യൂട്യൂബർ എയർറാക്ക് നേടിയെടുത്ത റിക്കാർഡാണ് ന്വാന ഇപ്പോൾ തകർത്തിരിക്കുന്നത്.
റിക്കാർഡിനു വേണ്ടി ഓരോ റെസ്റ്റോറന്റിൽ നിന്നും മിനിമം ഒരു ഇനം ഭക്ഷണമോ പാനീയമോ യുവാവ് കഴിച്ചിട്ടുണ്ട്. ഗിന്നസ് വേൾഡ് റിക്കാർഡ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ചിത്രത്തിൽ ന്വാന വിവിധ ഭക്ഷണങ്ങൾ വിവിധ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിൽ നിന്ന് ആസ്വദിക്കുന്നത് കാണാം.
പോസ്റ്റ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക