തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തിന് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല. ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കഴിഞ്ഞ മാസമാണ് ആമയിഴഞ്ചാൻ തോട്ടിൽ തകരപ്പറമ്പിന് സമീപത്തെ മാലിന്യ കുമ്പാരങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്.
ജോയിയെ കാണാതായ റെയിൽവേ ടണലിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയാണ് തകരപ്പറമ്പിലെ മാലിന്യക്കൂനയുള്ളത്. ജോയി വീണ് മരിച്ച മാലിന്യത്തോട്ടിലെ 140 മീറ്റർ നീളത്തിലുള്ള ടണൽ അതേ പോലെ മാലിന്യം മൂടിക്കിടക്കുകയാണ്. 140 മീറ്റർ നീളമുള്ള ടണലിന് 2.47 മീറ്റർ ഉയരവും 4.6 മീറ്റർ വീതിയുമാണ് ഉള്ളത്.
അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ മൂന്ന് മാസം കൊണ്ട് പൂർണമായി മാലിന്യം നീക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം ഇതുവരെയും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു.