മുംബൈ: പോഷകാഹാര പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്ന് വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സ്കൂൾ വിദ്യാർഥികളെയാണ് ശാരീരികാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെകേത് ജല്‍ഗാവ് ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം.
ശനിയാഴിച രാവിലെയാണ് കുട്ടികൾ ബിസ്കറ്റ് കഴിച്ചത്. ഇതിന് പിന്നാലെ കുട്ടികൾ ഛർദിക്കാൻ തുടങ്ങി. ക്ഷീണിച്ച് അവശരായ കുട്ടികളെ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 257 കുട്ടികള്‍ക്കാണ് ആകെ ശാരീരിക ബുദ്ധിമുട്ടുണ്ടായത്. ഇതില്‍ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
80 പേരൊഴികെയുള്ള കുട്ടികളെ പ്രാഥമിക ചികില്‍സ നല്കി വീട്ടിലേക്ക് അയച്ചുവെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 296 വിദ്യാര്‍ഥികളാണ് ആകെ സ്കൂളിലുള്ളത്. ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.