തിരുവനന്തപുരം: ഐസിആർടി ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ‘ഉത്തരവാദിത്ത ടൂറിസം അവാർഡുകൾ’ പ്രഖ്യാപിച്ചപ്പോൾ കേരള ടൂറിസം ഒന്നാം സ്ഥാനത്ത്. കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. ആഗസ്റ്റ് 30 മുതൽ 31 വരെ ഡൽഹിയിൽ നടക്കുന്ന കോൺഫറൻസിൽ വച്ച് അവാർഡ് കൈമാറും. സന്തോഷ വാർത്ത പങ്കുവച്ച് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്.
കേരള ടൂറിസത്തിന് ഐസിആർടി ഗോൾഡ് അവാർഡ് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. എംപ്ലോയിംഗ് ആന്റ് അപ് സ്കില്ലിംഗ് ലോക്കൽ കമ്യൂണിറ്റി എന്ന കാറ്റഗറിയിൽ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്. ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.