യാത്രകൾ ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ധാരാളം കണ്ടന്റ് ക്രിയേറ്റേഴ്സ് ഉണ്ട്. അതിലൊരാളാണ് @ghumakkadlaali. അടുത്തിടെ ഒരു ഗ്രാമത്തിലേക്ക് നടത്തിയ യാത്രയിൽ അവൾ ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവരുടെ ദുരിതങ്ങൾ നെറ്റിസൺസിന് മുന്നിൽ പങ്കുവയ്ക്കുകയും ചെയ്തു.
യുവതി ബുന്ദേൽഖണ്ഡിലെ ഒരു ഗ്രാമത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അവിടെ വച്ച് കണ്ടമുട്ടിയതാണ് ഈ സ്ത്രീയെ. റോഡരികിൽ അവർ ഒരു ചെറിയ കട നടത്തുകയാണ്. ആ കട ശ്രദ്ധയിൽ പെട്ടിട്ടാണ് യുവതി അങ്ങോട്ട് പോകുന്നത്.
ആ സ്ത്രീ കടയുടെ മുന്നിൽ ആളുകളെ കാത്തിരിക്കുകയാണ്. പിന്നീട് കട നടത്തുന്ന സ്ത്രീ അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് തന്നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അവർ കണ്ടന്റ് ക്രിയേറ്ററായ യുവതിയോട് വെളിപ്പെടുത്തുന്നുണ്ട്.
ആ കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് താനും ഭർത്താവും ജീവിക്കുന്നത്. മൂന്ന് പെൺമക്കളാണ് തങ്ങൾക്ക് . അവർ മൂന്നുപേരും വിവാഹിതരായി എന്നെല്ലാം അവർ പറയുന്നുണ്ട്. ഒപ്പം അവരുടെ വീടിന്റ് ശോചനീയാവസ്ഥയെ കുറിച്ചും പറയുന്നുണ്ട്.
മഴ പെയ്താൽ ചോർന്നൊലിക്കും. മാത്രമല്ല, ആ വീട്ടിൽ അവർക്ക് വെള്ളമില്ല. കിണർ കുഴിച്ചെങ്കിലും പാറകളാണ്. അതിനാൽ വെള്ളം ലഭിച്ചില്ല എന്നെല്ലാം അവർ പറയുന്നുണ്ട്.
തുടർന്ന് യുവതി അവരെ ആശ്വസിപ്പിക്കുകയും കുറച്ച് പണം അവർക്ക് നൽകുകയും ചെയ്തു. വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ചിലർ സ്ത്രീയെ സഹായിച്ചതിന് അവളെ അഭിനന്ദിച്ചു. മറ്റു ചിലർ ആ സ്ത്രീയെ സഹായിക്കുന്നതിനായി കൃത്യമായ സ്ഥലവും ചോദിച്ചിട്ടുണ്ട്.