‘മു​തു​മു​തു​മു​ത്ത​ശ്ശി’ ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് ധ​രി​ച്ച വി​വാ​ഹ​വ​സ്ത്രം കാ​ണാ​നെ​ത്തി കു​ടും​ബം

ഒ​രു നൂ​റ്റാ​ണ്ടി​ന് മു​മ്പാ​യി മു​തു​മു​തു​മു​ത്ത​ശ്ശി ധ​രി​ച്ചി​രു​ന്ന വി​വാ​ഹ വ​സ്ത്രം വീ​ണ്ടും ക​ണ്ട്  കു​ടും​ബം. ജെ​ന്നി​ഫ​ർ സ്ലേ​റ്റ​ർ എ​ന്ന 77 കാ​രി ത​ന്‍റെ മ​ക​ൾ​ക്കും എ​ട്ട് വ​യ​സു​ള്ള ഇ​ള​യ ര​ണ്ട് പേ​ര​ക്കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ഈ ​വ​സ്ത്രം കാ​ണാ​നെ​ത്തി​യ​ത്.

സ്ലേ​റ്റ​റി​ൻ്റെ മു​ത്ത​ശ്ശി ലി​ല്ലി കാ​ത്ത്കാ​ർ​ട്ട് 1910 -ൽ ​അ​വ​രു​ടെ വി​വാ​ഹ​ത്തി​ന് ധ​രി​ച്ച വ​സ്ത്രം ലീ​ഡ്സ് ഡി​സ്ക​വ​റി സെ​ൻ്റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളു​ടെ വോ​ട്ട​വ​കാ​ശ​ത്തി​ന് വേ​ണ്ടി വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ് ലി​ല്ലി കാ​ത്ത്കാ​ർ​ട്ട്.

ക്വാ​റി മൗ​ണ്ട് സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ലി​ല്ലി അ​വി​ടെ ത​ന്നെ​യാ​ണ് പ​ഠി​ച്ച​തും. 1905 -ൽ ​ഡാ​ർ​ലിം​ഗ്ട​ൺ ട്രെ​യി​നിം​ഗ് കോ​ളേ​ജി​ലാ​ണ് അ​വ​ർ അ​ധ്യാ​പ​ന പ​രി​ശീ​ല​നം നേ​ടി​യ​ത്.

1910 സെ​പ്റ്റം​ബ​ർ 10 -ന്, 26 -ാ​മ​ത്തെ വ​യ​സ്സി​ലാ​ണ്, ലീ​ഡ്‌​സി​ലെ ബ​സ്ലിം​ഗ്‌​തോ​ർ​പ്പ് ച​ർ​ച്ചി​ൽ വെ​ച്ച് അ​വ​ർ വി​വാ​ഹി​ത​യാ​വു​ന്ന​ത്. ഭ​ർ​ത്താ​വ് ചാ​ൾ​സ്.

വി​വാ​ഹ ദി​വ​സം ഫോ​ട്ടോ​ഗ്രാ​ഫ​ർ വ​രാ​ത്ത​തി​നാ​ൽ മു​ത്ത​ശ്ശി വി​വാ​ഹ​വ​സ്ത്രം ധ​രി​ച്ച് ഒ​രു​ങ്ങി​യി​രു​ന്ന ചി​ത്ര​മോ ഒ​ന്നും മ​ക്ക​ളോ കൊ​ച്ചു​മ​ക്ക​ളോ ക​ണ്ടി​ട്ടി​ല്ല എ​ന്നും ജെ​ന്നി​ഫ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment