കൊല്ലം: വേളാങ്കണ്ണി പള്ളി തിരുനാളിന്റെ ഭാഗമായുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരം സെൻട്രൽ-വേളാങ്കണ്ണി ട്രെയിൻ (06115) 21, 28, സെ്റ്റംബർ നാല് തീയതികളിൽ ഉച്ചകഴിഞ്ഞ് 3.25 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.55 ന് വേളാങ്കണ്ണിയിൽ എത്തും.
തിരികെയുള്ള സർവീസ് ( 06116) വേളാങ്കണ്ണിയിൽ നിന്ന് 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ രാത്രി 710 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.55ന് തിരുവനന്തപുരത്ത് എത്തും. രണ്ട് ഏസി ടൂടയർ, ഏഴ് ഏസി ത്രീ ടയർ എക്കണോമി, ആറ് സ്ലീപ്പർ, രണ്ട് സെക്കൻഡ് ക്ലാസ്, ഒരു അംഗപരിമിത എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
നെയ്യാറ്റിൻകര, കുഴിഞ്ഞുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, തിരുനെൽവേലി, കോവിൽപ്പട്ടി, സാറ്റൂർ, വിരുദ്നഗർ, മധുര, ദിണ്ടുക്കൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.