മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ച്ചു, ച​വി​ട്ടി വീ​ഴ്ത്തി: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ക്രൂ​ര​മ​ർ​ദ​നം; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

ബ​ല്ലി​യ: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ക്കു​ക​യും കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​നെ ജോ​ലി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണു സം​ഭ​വം.

ബി​സൗ​ലി മേ​ഖ​ല​യി​ലെ പ്രൈ​മ​റി സ്‌​കൂ​ളി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക്ലാ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ഇ​യാ​ൾ കു​ട്ടി​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്.

കു​ട്ടി​ക​ളോ​ടു​ള്ള അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​നെ​തി​രേ ഇ​തി​നു മു​ന്പും പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു.

Related posts

Leave a Comment